രാജകീയ വരവിന് ഒരുങ്ങി 'റോയൽ എൻഫീൽഡ്', 2025 ൽ ഇന്ത്യൻ വിപണിയിൽ എത്തുക 4 പുതിയ മോഡലുകൾ

നവംബർ 22 ന് ഗോവയിൽ ആരംഭിക്കുന്ന മോട്ടോവേഴ്സ് 2024 ൽ ലോഞ്ച് ചെയ്യുന്ന വണ്ടികൾ 2025 ൽ ഇന്ത്യൻ മാർക്കറ്റിൽ എത്തും

dot image

ഇന്ത്യൻ വിപണിയിൽ നാല് പുതിയ റോയൽ എൻഫീൽഡ് വണ്ടികൾ കൂടിയെത്തുന്നു. റോയൽ എൻഫീൽഡ് ക്ലാസിക് 650, റോയൽ എൻഫീൽഡ് ഹണ്ടർ 350, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, റോയൽ എൻഫീൽഡ് സ്‌ക്രാം 440 എന്നിവയാണ് പുതുതായി വിപണിയിൽ എത്താനൊരുങ്ങുന്ന വണ്ടികൾ. നവംബർ 22 ന് ഗോവയിൽ ആരംഭിക്കുന്ന മോട്ടോവേഴ്സ് 2024 ൽ ലോഞ്ച് ചെയ്യുന്ന വണ്ടികൾ 2025 ൽ ഇന്ത്യൻ മാർക്കറ്റിൽ എത്തും.

റോയൽ എൻഫീൽഡ് ക്ലാസിക് 650

Royal Enfield Classic 650

EICMA 2024-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ക്ലാസിക് 650 അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഫ്രെയിം, ബ്രേക്കുകൾ, ഇരട്ട ഷോക്ക് അബ്‌സോർബറുകൾ, എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് വണ്ടിയിൽ ഒരുക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡിന്റെ വണ്ടികളിൽ ഏറ്റവും ഭാരം കൂടിയ മോട്ടർസൈക്കിളാണിത്. 243 കിലോഗ്രാമാണ് ക്ലാസിക് 650 ന് ഉള്ളത്. 4747 bhp കരുത്തും 52.3 Nm ടോർക്കും ഉള്ള വണ്ടിക്ക് 648 സിസി പാരലൽ ട്വിൻ എഞ്ചിനാണ് ഉള്ളത്.

പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350

Royal Enfield Hunter 350


റോയൽ എൻഫീൽഡ് ഹണ്ടർ 350-ന്റെ പുതുക്കിയ പതിപ്പാണ് പുതുതായി ഇറങ്ങുന്ന മറ്റൊരു വണ്ടി. 349 സിസി എയർ-കൂൾഡ് എഞ്ചിൻ ആണ് വണ്ടിക്കുള്ളത്. പുതുതായി എൽഇഡി ഹെഡ്‌ലാമ്പുകൾ വണ്ടിയിൽ ഉണ്ട്. ഇരട്ട ഷോക്ക് അബ്‌സോർബറുകളും വണ്ടിക്കുണ്ട. രണ്ട് വ്യത്യസ്ത കളറുകളിലാണ് വണ്ടിയിറങ്ങുന്നത്.

2025 റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650:

റോയൽ എൻഫീൽഡിന്റെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി പുറത്തിറങ്ങുന്ന പുതിയ വേരിയന്റ് ആണ് റോയൽ എൻഫീൽഡജ് ഇന്റർസെപ്റ്റർ 650 പുതിയ സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പ്, എൽഇഡി യൂണിറ്റുകളുള്ള ഇൻഡിക്കേറ്ററുകൾ, മുൻവശത്ത് ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിങ്ങനെ നിരവധി പുതിയ കാര്യങ്ങൾ ഈ വേരിയന്റിൽ ഉപയോഗിച്ചിട്ടുണ്ട്. 648 സിസി പാരലൽ-ട്വിൻ എഞ്ചിനും 6-സ്പീഡ് ഗിയർബോക്‌സും ഇതിൽ സജ്ജീകരിക്കുന്നുണ്ട്.

റോയൽ എൻഫീൽഡ് സ്‌ക്രാം 440

റോയൽ എൻഫീൽഡിന്റെ തന്നെ സ്‌ക്രീം 411 ന് ബദലായിട്ടാണ് സ്‌ക്രാം 440 പുറത്തിറങ്ങുന്നത്. ഒന്നിലധികം കളറുകളിലാണ് ഈ വേരിയന്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്‌ക്രാം 411 ന്റെ 411 സിസി എഞ്ചിനോട് സാദൃശ്യമുള്ള 443 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ വേരിയന്റിന് ഉള്ളത്. 25 ബിച്ച്പി പവർ ഔട്ട്പുട്ടിൽ കൂടുതൽ കരുത്തുമായിട്ടാണ് വണ്ടി എത്തുന്നത്. 2025 രണ്ടാം പകുതിയിലാണ് ഇന്ത്യൻ വിപണിയിൽ എത്തുക.

Contnet Highlights; Royal Enfield Bikes Royal entry 4 New B​ikes Waiting To Launch In India In 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us