ഒരു കാലത്തെ യുവാക്കളുടെ സ്റ്റൈലിഷ് വാഹനമായിരുന്ന യമഹയുടെ ആര്‍എക്സ് 100 വിപണിയില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നിരവധി അത്യാധുനിക ഫീച്ചറുകളോടു കൂടിയാണ് ആര്‍എക്സ് 100 വീണ്ടും വിപണിയിലെത്തുന്നത്.
മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ അടക്കം ആധുനിക ടെക്‌നോളജിയോട് കൂടിയാകും പുത്തന്‍ ആര്‍എക്സ് 100 റോഡിലിറങ്ങുക എന്നാണ് റിപ്പോർട്ട്. പുതിയ ആര്‍എക്സ് 100ല്‍ സ്പീഡോമീറ്റര്‍ ഓഡോമീറ്റര്‍ ട്രിപ്പ് മീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മറ്റൊരു പുതുമയായിരിക്കും. വാഹനം പരമ്പരാഗത 98.62 സിസി എന്‍ജിനോട് കൂടി വരാനാണ് സാധ്യത.
ബൈക്കില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റവും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഉണ്ടായേക്കും. പരമാവധി 12.94 bhp കരുത്ത് ആയിരിക്കും മറ്റൊരു പ്രത്യേകത.
ഡിസ്‌ക് ബ്രേക്ക്, ട്യൂബ് ലെസ് ടയര്‍ തുടങ്ങിയ ഫീച്ചറുകളും ഉറപ്പായും ഉണ്ടായേക്കും. ഏകദേശം 72 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കരുതുന്ന പുതിയ ആര്‍എക്സ് 100 കമ്പനി ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഏകദേശം 88000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചും കമ്പനി ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.
Content Highlights: Yamaha gets set to return the legendary two-wheeler to India in 2025