വീണ്ടും തരംഗം തീർക്കാൻ ടിവിഎസ് അപ്പാച്ചെ; RTR 160 4V വില പുറത്തുവിട്ടു

സ്‌പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ആണ് പുതിയ അപ്പാച്ചെയിലുള്ളത്

dot image

ഒരുകാലത്ത് ഏറെ ആഘോഷിക്കട്ടെ ബൈക്കായിരുന്നു ടിവിഎസിന്റെ അപ്പാച്ചെ. ഹീറോയും ഹോണ്ടയും ബജാജുമൊക്കെ ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ അപ്പാച്ചയുടെ പുതിയ പതിപ്പായ RTR 160 4V എത്തുകയാണ് ടിവിഎസ് ഇപ്പോൾ.

ലിമിറ്റഡ് എഡിഷനായ അപ്പാച്ചെ 165 ആർപി അവതരിപ്പിച്ചതിന് ശേഷം, ടിവിഎസ് മോട്ടോർ അപ്പാച്ചെ RTR 160 4V യുടെ പുതിയ ട്രാക്ക് ഓറിയന്റഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഹീറോയുടെ എക്സ്ട്രീം 160 ആർ, ഹോണ്ട ഹോർനെറ്റ് 2.0, പൾസർ എൻ160, പൾസർ എൻഎസ് 160 എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തികൊണ്ടാണ് അപ്പാച്ചെ RTR 160 4 ഢ എത്തുന്നത്.

1.4 ലക്ഷം രൂപയായിരിക്കും പുതിയ അപ്പാച്ചെയുടെ ഷോറൂം വില. ചുവപ്പും കറുപ്പും ചേർന്ന കിടിലൻ കളർ വേരിയന്റിലാണ് പുതിയ അപ്പാച്ചെ എത്തുന്നത്. യുഎസ്ഡി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും സ്റ്റബിയർ എക്സ്ഹോസ്റ്റുമാണ് പുതിയ അപ്പാച്ചെയിലെ പ്രധാന ഘടകങ്ങൾ. മെച്ചപ്പെടുത്തിയ സസ്‌പെൻഷനും വണ്ടിയുടെ പ്രത്യേകതയാണ്.

സ്‌പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ആണ് പുതിയ അപ്പാച്ചെയിലുള്ളത്. ഗ്രാനൈറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക്, പേൾ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലായിരിക്കും അപ്പാച്ചെ എത്തുക. .ഈ 37എംഎം യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളിലും റെഡ് അലോയ് വീലുകളും വണ്ടിയുടെ പ്രത്യേകതയാണ്.

ഹെഡ്ലാമ്പ്, എൽഇഡി ഡിആർഎൽ, എയറോഡൈനാമിക് മിററുകൾ, സ്‌കൽപ്റ്റഡ് ഫ്യുവൽ ടാങ്ക്, സ്പോർട്ടി ഗ്രാഫിക്സോടുകൂടിയ എഞ്ചിൻ കൗൾ, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, സിംഗിൾ പീസ് സീറ്റ് എന്നിവയും വണ്ടിയുടെ പ്രത്യേകതയാണ്. സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ ഇൻഡിക്കേറ്റർ, ടോപ്പ് സ്പീഡ് റെക്കോർഡർ, ലാപ് ടൈമർ എന്നിവയുള്ള പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ബൈക്കിലുണ്ട്.

സ്പാർട്സ് മോഡിൽ പരമാവധി 17.55 പിഎസ് പവറും 14.73 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 159.7സിസി മോട്ടോറാണ് ടിവിഎസ് അപ്പാച്ചെ RT160 4V യില്‍ നല്‍കിയിരിക്കുന്നത്.

Content Highlights: TVS Apache to make waves again RTR 160 4V price released

dot image
To advertise here,contact us
dot image