ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ പുതിയ വാഹനം ബിഎംഡബ്ല്യു എം 5 ന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 1.99 കോടി രൂപയാണ് പുതിയ എം 5 ന്റെ എക്‌സ് ഷോറൂം വില. Mercedes-AMG C63 SE സമാനമായ പ്രകടനം കാഴ്ച വെയ്ക്കുന്ന പുതിയ എം 5 ഇതുവരെ ഇറങ്ങിയിതിൽ വെച്ച് ഏറ്റവും പവർഫുൾ ബിഎംഡബ്ല്യു കാറാണ്.
സിഗ്‌നേച്ചർ ബിഎംഡബ്ല്യു ട്വിൻ ഹെഡ്ലൈറ്റുകളാണ് പുതിയ ബിഎംഡബ്ല്യു എം5 ന്റെ മുൻവശത്ത് ഉള്ളത്. സ്റ്റാൻഡേർഡ് 5 നെ അപേക്ഷിച്ച് എം5ന്റെ സൈഡ് ഫ്രെയിം പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് സ്പെക്കിൽ എം കാർബൺ റൂഫ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എം5 ൽ ഗ്ലാസ് സൺറൂഫ് ആണ് ഉപയോഗിക്കുന്നത്.
മുൻവശത്ത് 20 ഇഞ്ച് അലോയ് വീലുകളും പിന്നിൽ 21 ഇഞ്ച് വീലുകളുമാണ് എം 5 ൽ ഉൾപ്പെടുത്തിയത്. ഇതിന് പുറമെ സ്റ്റാൻഡേർഡ് ഫിറ്റഡ് എം കോമ്പൗണ്ട് ബ്രേക്കുകളോ ഓപ്ഷണൽ എം കാർബൺ സെറാമിക് ബ്രേക്കുകളോ ലഭിക്കും.
ബിഎംഡബ്ല്യുവിന്റെ ഒഎസ് 8.5 ഇൻഫോടെയ്ൻമെന്റ് ആണ് എം5 ഇന്റീരിയറിൽ ലഭിക്കുക. ത്രീ-സ്പോക്ക് ഡിസൈനും ഫ്‌ലാറ്റ്-ബോട്ടംഡ് റിമ്മും ഉള്ള പുതുതായി രൂപകൽപ്പന ചെയ്ത ലെതർ സ്റ്റിയറിംഗ് വീലും എം5 ൽ ഉണ്ട്. ഇൻഫോടെയ്ൻമെന്റിനായി എം5 ലോഗോയുള്ള സ്റ്റാൻഡേർഡ് മൾട്ടിഫംഗ്ഷൻ സീറ്റുകളും ബിഎംഡബ്ല്യൂ OS 8.5 ഉള്ള ബിഎംഡബ്ല്യൂ ഡിസ്‌പ്ലേയും കാറിൽ ഉണ്ട്.
18 സ്പീക്കറുകളുള്ള സ്റ്റാൻഡേർഡ് ബോവേഴ്സ് & വിൽകിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റമാണ് എം5 ൽ ഒരുക്കിയിരിക്കുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് ഉള്ള ഇരട്ട-ടർബോ 4.4-ലിറ്റർ V8 എഞ്ചിനാണ് എം5ന്റെ പ്രധാന ആകർഷണം. 0 മുതൽ 100 കിലോമീറ്റർ വേഗത 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ എം5 ന് സാധിക്കും. 0 മുതൽ 200 കിലോമീറ്റർ വരെ 10.9 സെക്കൻഡ് മതി.
പുതിയ ബിഎംഡബ്ല്യൂ എം5ന്റെ ഉയർന്ന വേഗത സ്റ്റാൻഡേർഡായി 250 kmph ആയി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ പുതിയ എം5 ൽ വേഗത 305kmph ആയി ഉയർത്താം. ഓൾ-ഇലക്ട്രിക് ഓപ്പറേറ്റിംഗ് മോഡിൽ, പുതിയ ബിഎംഡബ്ല്യൂ എം5ന് 140kmph വരെ വേഗത കൈവരിക്കാൻ കഴിയും.
ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളോട് കൂടിയ അഡാപ്റ്റീവ് എം സസ്പെൻഷനോടൊപ്പം പിൻ ചക്രങ്ങളെ 1.5 ഡിഗ്രി കൺട്രോൾ ചെയ്യാവുന്ന ഇന്റഗ്രൽ ആക്ടീവ് സ്റ്റിയറിങ്ങും എം5ന് ഉണ്ട്.
Content Highlights: 2024 New BMW M5 launched in India prices start from ₹1.99 crore