ഇത് ജാഗ്വാറിനെ തകര്‍ക്കാനുണ്ടാക്കിയ മോഡലോ? ബാര്‍ബി പിങ്ക് നിറത്തില്‍ ജാഗ്വാറിന്റെ ടൈപ്പ് 00

ജാഗ്വാര്‍ ടെപ്പ് 00 എന്ന പേരില്‍ ബാര്‍ബി പിങ്ക് നിറത്തിലുളള ഇലക്ട്രിക് വാഹനം പുറത്തിറക്കി

dot image

ബ്രട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ അടുത്ത തലമുറയിലെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു കണ്‍സപ്റ്റ് ഡിസൈന്‍ പുറത്തിറക്കിയിരിക്കുകയാണ്. 1935 മുതല്‍ പല തരത്തിലുളള വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ജാഗ്വാര്‍ കമ്പനി ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് കൂടി ചുവടുമാറുകയാണ്. 2025 ഓടെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ (ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിനുകള്‍) നിര്‍ത്തലാക്കുമ്പോള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ജ്വാഗ്വാറിന്റെ ഈ പുതിയ മോഡല്‍ ഭാവിയിലേക്കുള്ള മാറ്റത്തിന്റെ മുന്നറിയിപ്പാണ്. റീബ്രാന്‍ഡും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ടൈപ്പ് സീറോ സീറോ എന്ന് വിളിക്കുന്ന ഈ വാഹനം മിനിമലിസ്റ്റിക്കും എന്നാല്‍ അല്‍പ്പം ഭംഗിയുള്ള ഡിസൈനുമാണ് അവതരിപ്പിച്ചിരിക്കുന്നത്. റോള്‍സ്‌റോയ്‌സ് പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു കണ്‍സപ്റ്റ് ഇലക്ട്രിക് കാര്‍. ജാഗ്വാറിന്റെ നിലവിലുള്ള സ്‌പോട്ടി കാറുകള്‍, എസ്‌യുവികള്‍ എന്നിവയില്‍നിന്ന് കാഴ്ചയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു രൂപകല്‍പ്പനയാണ് ഇതിന്റേത്. മിയാമി പിങ്ക്, ലണ്ടന്‍ ബ്ലൂ എന്നീ നിറങ്ങളിലുള്ള വാഹനങ്ങള്‍ക്ക് ഓവല്‍ ആകൃതിയിലുള്ള സ്റ്റിയറിങ് വീലുകളും വിശാലമായ ഫ്രണ്ട് ഗ്രില്ലും ഉളള ഡിസൈനാണുളളത്. കാറിന് പിന്‍വശത്ത് വിന്‍ഡോ ഇല്ല. ഓടിക്കുന്ന ആളുകള്‍ക്ക് പിന്നിലെ റോഡ് കാണാന്‍ ക്യാമറകള്‍ ഉപയോഗിക്കാം.


ടൈപ്പ് 00 ഒരു നോണ്‍പ്രൊഡക്ഷന്‍ വാഹനമാണെന്നാണ് ജാഗ്വാര്‍ അവകാശപ്പെടുന്നത്.അതുപോലെ ലണ്ടന്‍ ബ്ലൂ നിറം 1960 കളിലെ ഇ- ടൈപ്പിന്റെ ഒപാലസെന്റ് സില്‍വര്‍ ബ്ലുവിനെ അനുസ്മരിപ്പിക്കുന്നവയാണ്. അതുപോലെ മിയാമി പിങ്ക് പേസ്റ്റല്‍ നിറത്തിനും ആര്‍ട്ട് ഡെക്കോ ആര്‍ക്കിടെക്ചറിനെയും അനുസ്മരിപ്പിക്കുന്നവയാണ്.

ടൈപ്പ്00 വാങ്ങാന്‍ ലഭ്യമല്ലെങ്കിലും അതിന്റെ ഏറ്റവും വലിയ കണ്‍സപ്റ്റ് ഇലക്ട്രിക് വാഹനം ഉപയോഗിച്ച് ഭാവിയിലെ പ്രൊഡക്ഷന്‍ മോഡലുകള്‍ എങ്ങനെയായിരിക്കും എന്ന് സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. പുതിയ ഡിസൈന്‍ ലോഞ്ച് ചെയ്ത് അല്‍പ്പസമയത്തിനകം തന്നെ സോഷ്യല്‍ മീഡിയിയില്‍ വലിയ രീതിയിലുളള പ്രതികരണങ്ങളാണ് വന്നത്. പലരും പുതിയ രൂപകല്‍പ്പനയെ പരിഹസിക്കുകയാണ് ചെയ്തത്. ഈ കമന്റ് ഏറ്റെടുത്ത് മറ്റു ചിലര്‍ പറഞ്ഞത് ഇത് ജാഗ്വാര്‍ ബ്രാന്‍ഡിനെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ്.

Content Highlights : Jaguar has launched a Barbie pink electric vehicle called Tep 00

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us