വാഹനപ്രേമികൾക്കിതാ കിടിലൻ ഓഫർ; ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ അവതരിപ്പിക്കുന്നത് നിങ്ങൾ കാത്തിരിക്കുന്ന മോഡലുകൾ

ജനുവരി 17 മുതല്‍ 22 വരെയുള്ള പ്രദര്‍ശനത്തിന് അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക ബിഎംഡബ്ല്യു പുറത്ത് വിട്ടു.

dot image

ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2025ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വാഹന പ്രേമികള്‍. വിപണിയില്‍ വരാനിരിക്കുന്ന മോഡലുകള്‍ വരെ പ്രദര്‍ശനത്തിലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ജനുവരി 17 മുതല്‍ 22 വരെ പ്രദര്‍ശനത്തിന് അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക ബിഎംഡബ്ല്യു ഇതിനോടകം പുറത്തുവിട്ടിരുന്നു.

ബിഎംഡബ്ല്യു കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, മിനി മോഡലുകളായ ഇലക്ട്രിക് ഐ7, എക്‌സ്7, ലോങ് വീല്‍ ബേസായ എം5, എം4, എം2, എം1000 എക്‌സ്ആര്‍, ബിഎംഡബ്ല്യു ആര്‍ 1300 ജിഎസ്, ബിഎംഡബ്ല്യു എഫ് 900 ജിഎസ്, ബിഎംഡബ്ല്യുഎഫ് 900 ജിഎസ്എ, ആര്‍ 12 9ടി, ജി 310 ആര്‍, ജി 310 ആര്‍ ആര്‍ എന്നിവയും സിഇ 02, സിഇ 04, മിനി കൂപ്പര്‍ എസ് എന്നിവയും പ്രദര്‍ശനത്തിനുണ്ടാകുമെന്നാണ് ബിഎംഡബ്ല്യു അറിയിക്കുന്നത്.

പുതിയ മോഡലുകളെയും ബിഎംഡബ്ല്യു അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ നാലാം തലമുറ ബിഎംഡബ്ല്യു എക്‌സ് 3 ഈ എക്‌സ്‌പോയ്ക്ക് ശേഷം വില്‍പനയ്‌ക്കെത്തിക്കും. നിലവിലെ ഡിസൈന്‍ ലാംഗ്വേജിനനുസരിച്ചുള്ള വാഹനമായിരിക്കുമെങ്കിലും എക്‌സിറ്റീരിയര്‍ ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ നാലാം തലമുറ ബിഎംഡബ്ല്യുവിലുണ്ടാകും.

ബിഎംഡബ്ല്യുവിന് പുറമേ മറ്റ് കമ്പനികളും പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുന്നുണ്ട്. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ ഹാരിയര്‍ ഇവി, ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്, എംജി സൈബര്‍സ്റ്റര്‍ എന്നിവയും പ്രദര്‍ശനത്തിന് പുതുതായി എത്തും.

Content Highlights: New Vehicle models in Bharat Mobility expo 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us