
ഇന്ത്യയില്‍ 69,000 കോടി രൂപയുടെ നിക്ഷേപത്തിന് പദ്ധതിയിട്ട് മാരുതി സുസൂക്കി. ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിനായാണ് സുസൂക്കി ഇന്ത്യയിൽ ഇത്രയും വലിയ നിക്ഷേപത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യന്‍ ഉപകമ്പനിയായ മാരുതി സുസൂക്കിയില്‍ 69,320 കോടി രൂപ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മാതൃകമ്പനിയായ സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ തീരുമാനം. സുസുക്കിയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയെ ആഗോള കയറ്റുമതി കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ജപ്പാനില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിലാണ് കമ്പനി പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഉത്പാദനശേഷി വര്‍ധിപ്പിക്കല്‍, പുതിയ ഫാക്ടറി, കാര്‍ബണ്‍ രഹിത ഉത്പാദനലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് എന്നിങ്ങനെ വലിയ പദ്ധതികളാണ് ഇതിലുള്‍പ്പെടുന്നത്. ആഭ്യന്തര വിപണിയില്‍ കാര്‍ വില്‍പ്പന 2023-24ലെ 17.9 ലക്ഷത്തില്‍ നിന്ന് 2030-32 സാമ്പത്തിക വര്‍ഷം 25.4 ലക്ഷത്തിലേക്കെത്തുമെന്നാണ് മാരുതി സുസൂക്കിയുടെ വിലയിരുത്തല്‍. 41.9 ശതമാനം വളര്‍ച്ചയാണ് സുസൂക്കി പ്രതീക്ഷിക്കുന്നത്.
അടുത്ത അഞ്ചുമുതല്‍ ആറ് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഉത്പാദനശേഷി 40 ലക്ഷത്തിലേക്കെത്തിക്കാനാണ് സുസൂക്കി മോട്ടോര്‍ കോര്‍പറേഷന്‍ ആലോചിക്കുന്നത്. ആഭ്യന്തര വില്‍പ്പനയ്‌ക്കൊപ്പം കയറ്റുമതി ഉയര്‍ത്തിക്കൊണ്ടുവരുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്. 2023 ഓടെ ഇത് നടപ്പാക്കുകയെന്നതല്ല, മറിച്ച് ഉചിതമായസമയത്ത് 40 ലക്ഷം ഉത്പാദനശേഷിയിലേക്ക് എത്തുകയെന്നതാണ് കമ്പനി ഉദ്ദേശിക്കുന്നത്. വിപണിയുടെ ഗതി വിലയിരുത്തിയാകും വിപുലീകപണം നടപ്പാക്കുകയെന്നും സുസൂക്കി മോട്ടോര്‍ വ്യക്തമാക്കുന്നു.
ആകെ നിക്ഷേപത്തിൽ പുതിയ വാഹനങ്ങളുടെ രൂപകല്‍പ്പനയ്ക്കായി 23,100 കോടി നീക്കിവെച്ചിട്ടുണ്ട്. ഗുണമേന്മ ഉയര്‍ത്തുന്നതിനും ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി 8660 കോടിവരെ ചിലവിടും സുസൂക്കി സ്മാര്‍ട്ട് ഫാക്ടറി പദ്ധതിയ്ക്കാണ് 5770 കോടി. 31,770 കോടിവരെ ഉത്പാദനവിപുലീകരണം ലക്ഷ്യമിട്ടുള്ളതാണ്.
ആഗോള ഓട്ടോമോട്ടീവ് ഭീമന്‍ എന്ന നിലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സുസൂക്കിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ എടുത്തുകാണിക്കുന്നത്. സുസൂക്കിയുടെ വമ്പിച്ച നിക്ഷേപം ആഗോള കയറ്റുമതിയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയില്‍ സ്ഥാനം ഉറപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
Content Highlights: Maruti Suzuki ready to invest 69000 crores in india