ഊബറിനും ഒലയ്ക്കും കേന്ദ്രത്തിന്‍റെ 'ആപ്പ്'; വരുന്നു 'സഹ്കര്‍ ടാക്സി'

ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ സേവനം ലഭ്യമായി തുടങ്ങും

dot image

ബര്‍, ഒല മാതൃകയില്‍ സഹ്കര്‍ ടാക്‌സി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇടനിലക്കാരെ ഒഴിവാക്കി ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് ലാഭവിഹിതം ലഭിക്കുന്ന മാതൃകയിലാണ് സഹകരണമേഖലയില്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. ടുവീലറുകള്‍, ഓട്ടോറിക്ഷകള്‍, നാലുചക്രവാഹനങ്ങള്‍ എന്നിവയായിരിക്കും സര്‍വീസ് നടത്തുക. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ സേവനം ലഭ്യമായി തുടങ്ങും.

സഹകരണ വകുപ്പിന്റെ ചുമതലയുള്ള അമിത് ഷാ കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. സഹകരണ മേഖലയിലൂടെ സമൃദ്ധി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം ഉള്‍ക്കൊണ്ടാണ് സഹ്കര്‍ ടാക്‌സികള്‍ അവതരിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ഇത്തരത്തില്‍ സര്‍ക്കാര്‍ പിന്തുണയില്‍ ആരംഭിക്കുന്ന ടാക്‌സി സര്‍വീസിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന സ്വകാര്യ സര്‍വീസ് ഉപഭോക്താക്കളെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയോടെ ആപ്പ് പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

ഒല, ഊബര്‍ പ്ലാറ്റ്‌ഫോമുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഐഫോണില്‍ നിന്നും ബുക്ക് ചെയ്യുന്നവര്‍ക്ക് രണ്ടുതരം ചാര്‍ജാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം ഒല നിഷേധിച്ചു. എല്ലാ ഉപഭോക്താക്കളില്‍ നിന്നും ഒരുപോലെയാണ് പണം ഈടാക്കുന്നതെന്നാണ് ഒലയുടെ വിശദീകരണം. ഊബറും ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി.

ഒലയ്ക്കും ഊബറിനും സമാനമായി ടാക്‌സി സര്‍വീസുകള്‍ നടത്താന്‍ നേരത്തേയും ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പലതും പരാജയപ്പെട്ടു.

Content Highlights: Uber, Ola's new competitor. Government's 'Sahkar Taxi' 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us