സ്വര്‍ണം പൂശിയ വാഹനങ്ങള്‍, 600 റോള്‍സ് റോയ്‌സ്... ലോകത്തിലെ ഏറ്റവും വലിയ കാര്‍ശേഖരമുള്ളത് ആര്‍ക്കെന്നറിയാമോ?

600 റോള്‍സ് റോയ്‌സ് കാറുകള്‍ സ്വന്തമായുള്ള ഒരു കാര്‍ പ്രേമിയെ പരിചയപ്പെടാം

dot image

ല തരത്തിലുള്ള ശേഖരങ്ങള്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാവാം. സ്റ്റാമ്പ് കളക്ഷന്‍ തുടങ്ങി കാറുകളുടെയും വീടുകളുടെയും പല വിലകൂടിയ സാധനങ്ങളുടെയും ഒക്കെ കളക്ഷനുളളവരുണ്ട്. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാറുകളുടെ ശേഖരമുളള ഒരു വ്യക്തിയെ പരിചയപ്പെടാം. അദ്ദേഹമാണ് ബ്രൂണെ സുല്‍ത്താന്‍. ലോകത്തിലെ അവശേഷിക്കുന്ന ചുരുക്കം ചില സമ്പൂര്‍ണ്ണ രാജാക്കന്മാരില്‍ ഒരാളാണ് ബ്രൂണെയുടെ സുല്‍ത്താനും ബ്രൂണെയുടെ പ്രധാനമന്ത്രിയുമായ ഹസ്സനാല്‍ ബോള്‍ക്കിയ മുയിലാദിന്‍ വൗദൗള.

സുല്‍ത്താന്റെ ശേഖരത്തില്‍ 600 റോള്‍സ് റോയ്‌സ് കാറുകളുണ്ട്. ഈ ബ്രാന്‍ഡിനോട് അദ്ദേഹത്തിന് വല്ലാത്ത പ്രിയമാണ്. 1990 കളുടെ തുടക്കത്തിലും മധ്യത്തിലും വിറ്റഴിക്കപ്പെട്ട റോള്‍സ് റോയ്‌സുകളുടെയും ബെന്റ്‌ലികളുടെയും പകുതിയോളം സുല്‍ത്താനും കുടുംബവുമാണ് സ്വന്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അവയില്‍ പലതും ഇഷ്ടാനുസരണം നിര്‍മ്മിച്ചാതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സുല്‍ത്താന്റെ ശേഖരത്തില്‍ വ്യാപകമായി കാണപ്പെടുന്ന റോള്‍സ് റോയിസുകളിലൊന്നാണ് സില്‍വര്‍ സ്പര്‍ II, ഇത് അദ്ദേഹത്തിന്റെ വിവാഹ ദിനത്തില്‍ ഉപയോഗിച്ച വാഹനമാണ്. അന്ന് ഈ കാറില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണം പൂശിയിരുന്നത്രേ. അദ്ദേഹത്തിന്റെ ശേഖരത്തിലെ മറ്റ് കാറുകളില്‍ 1996 ബെന്‍ലി ബുക്കാനീര്‍, ബെന്റ്‌ലി കാമലോട്ട്, ഫീനിക്‌സ്, ഇംപീരിയര്‍, റാപ്പിയര്‍, പെഗാസസ്, സില്‍വര്‍ സ്റ്റോണ്‍, സ്‌പെക്ടര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ കാറുകളെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം നിര്‍മ്മിച്ചവയാണ്.

കാറുകള്‍ മാത്രമല്ല അദ്ദേഹത്തിന് ഒരു സ്വകാര്യ ജെറ്റ് വിമാനവും ക്രിസ്റ്റല്‍ ഷാന്‍ഡിലിയര്‍ ഉളള ഒരു കസ്റ്റം ബോയിംഗ് 747 വിമാനവും, ഒരു സ്വകാര്യ കിടപ്പുമുറിയുള്ള സ്യൂട്ട് വിമാനവുമുണ്ട്. സ്വര്‍ണത്തോടുളള അദ്ദേഹത്തിന്റെ പ്രണയം സ്വര്‍ണം പൂശിയ ഫര്‍ണിച്ചറുകളുടെയും സ്വര്‍ണ വാഷ്‌ബേസിനുകളുടെയും ഒക്കെ നിര്‍മ്മാണത്തിലേക്ക് നയിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ കൊട്ടാരം 2.1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ഹൌസാണ്. കൊട്ടാരത്തില്‍ 1,788 മുറികള്‍, 257 കുളിമുറികള്‍, 5 നീന്തല്‍ക്കുളങ്ങള്‍, 44 മാര്‍ബിള്‍ പടികള്‍, 564 ഷാന്‍ഡിലിയറുകള്‍ ഉള്‍പ്പെടെ 51,000 ലൈറ്റ് ബള്‍ബുകള്‍ തുടങ്ങിയവയുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് ഈ കെട്ടിടത്തിന്റെ പലയിടങ്ങളും അലങ്കരിച്ചിരിക്കുന്നത്.

Content Highlights ;Do you know who has the largest car collection in the world?

dot image
To advertise here,contact us
dot image