ഒന്‍പത് എയര്‍ബാഗുകള്‍: ന്യൂ ജനറേഷന്‍ സ്‌കോഡ കോഡിയാക് ലോഞ്ച് ഏപ്രില്‍ 17ന്

സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് ഈ മാസം 17ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

dot image

ഈ മാസം 17ന് സ്‌കോഡയുടെ സെക്കന്‍ഡ് ജനറേഷന്‍ കോഡിയാക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. പുതിയ കോഡിയാകിന് 40 ലക്ഷത്തിലധികം രൂപയാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് കോഡിയാക് പ്രദര്‍ശിപ്പിച്ചത്. സ്പോര്‍ട്ലൈന്‍, ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ് തുടങ്ങിയ രണ്ട് വേര്‍ഷനിലാണ് വാഹനം എത്തുന്നത്. ആദ്യ വേരിയന്റില്‍ പൂര്‍ണ്ണമായും കറുത്ത ഫ്രണ്ട് ഗ്രില്‍, കറുത്ത ഔട്ട്‌സൗണ്ട് റിയര്‍ വ്യൂ മിററുകള്‍, സവിശേഷമായ അലോയ് വീലുകള്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ അടക്കം നിരവധി മറ്റു സവിശേഷതകളുമായാകാം ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ വിപണിയില്‍ എത്തുക. ഇത് ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റിന് പ്രീമിയം ലുക്ക് നല്‍കും.

188 BHP യും 320 NM torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് പുതിയ കോഡിയാക് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇണക്കിചേര്‍ത്തിരിക്കുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360-ഡിഗ്രി കാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ അടക്കം നിരവധി സുരക്ഷാ സംവിധാനങ്ങളുമായി എസ് യുവി പുറത്തിറങ്ങാനാണ് സാധ്യത. മെച്ചപ്പെട്ട സംരക്ഷണത്തിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (എഡിഎഎസ്) ഇതില്‍ സജ്ജീകരിച്ചിരിക്കും.

കോഡിയാക്കിന്റെ ഇന്റീരിയര്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവിനായി രൂപകല്‍പ്പന ചെയ്ത യൂറോപ്യന്‍ മോഡലിനോട് ഇത് വളരെ സാമ്യമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 13 ഇഞ്ച് ഫ്രീസ്റ്റാന്‍ഡിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി മാട്രിക്‌സ് ഹെഡ്ലാമ്പുകള്‍, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍ 2 എഡിഎഎസ്, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാകാം കോഡിയാക്കിന്റെ മറ്റു സവിശേഷതകള്‍.

Content Highlights: new skoda kodiaq india launch on april 17

dot image
To advertise here,contact us
dot image