
പുതിയ ബൈക്കുമായി കെടിഎം എത്തുന്നു. 390 എന്‍ഡ്യൂറോ ആര്‍ വെള്ളിയാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ബൈക്ക് 390 അഡ്വഞ്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്. ഓഫ് റോഡിന് യോജിക്കുന്ന രീതിയിലാണ് ഈ ബൈക്ക് നിർമിച്ചിരിക്കുന്നത്. ഇതിന്റെ വില ഏകദേശം 3.5 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
390 അഡ്വഞ്ചറിലെ അതേ എന്‍ജിന്‍ ആണ് കെടിഎം 390 എന്‍ഡ്യൂറോ ആറില്‍ ക്രമീകരിച്ചിരിക്കുന്നത്. 399 സിസി, ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ യൂണിറ്റ് ആണ് ഇതിന് കരുത്തുപകരുക. 46 എച്ച്പിയും 39 എന്‍എമ്മും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. 200mm ഫ്രണ്ട്, 205 mm റിയര്‍ സസ്പെന്‍ഷനിലാണ് ബൈക്ക് വരുന്നത്. ഔദ്യോഗിക ലോഞ്ചിന് ശേഷം മാത്രമായിരിക്കും കൃത്യമായ ഫീച്ചറുകള്‍ പുറത്തുവരിക.
ഓഫ്-റോഡ് യാത്രയ്ക്ക് പൂര്‍ണ്ണ LED സജ്ജീകരണവും സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS ഉം ലഭിച്ചേക്കും. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോളുകള്‍, ആപ്പ് കണക്റ്റിവിറ്റി എന്നിവ ആക്സസ് ചെയ്യുന്നതിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.1 ഇഞ്ച് കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ 390 എന്‍ഡ്യൂറോ ആറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: ktm 390 enduro r to launch in india