
സമ്മാനം കിട്ടുകയാണെങ്കില്‍ ഇങ്ങനെ കിട്ടണം. ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറിന് കഴിഞ്ഞ ദിവസം ലഭിച്ച സമ്മാനത്തെ കുറിച്ചറിഞ്ഞാല്‍ ആരായാലും ഇങ്ങനെ ആത്മഗതം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അടുത്തിടെ ജാന്‍വിയുടെ ആഡംബര വാഹനങ്ങളുടെ കൂട്ടത്തിലേക്ക് പര്‍പ്പിള്‍ നിറത്തിലുള്ള അതിമനോഹര ലംബോര്‍ഗിനി കൂടി എത്തിയിരുന്നു. അഞ്ചുകോടി രൂപ വിലയുള്ള ഈ ലംബോര്‍ഗിനി ജാന്‍വിക്ക് സമ്മാനിച്ചത് ഗായികയും സംരംഭകയുമായ അനന്യ ബിര്‍ളയാണ്.
കാറിന് മാച്ചിങ് ആയിട്ടുള്ള ഒരു പര്‍പ്പിള്‍ ബോയും ആയി വെള്ളിയാഴ്ചയാണ് ജാന്‍വിയെ തേടി പുതിയ കാര്‍ എത്തിയത്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ജാന്‍വിയും അനന്യയും. വ്യവസായി കുമാര്‍ മംഗളം നീരജ ബിര്‍ള ദമ്പതികളുടെ മകളാണ് അനന്യ. 2016-ല്‍ സംഗീത ജീവിതത്തിന് അനന്യ തുടക്കം കുറിച്ചിരുന്നു. ഇപ്പോല്‍ പുതിയൊരു മേക്കപ്പ് ബ്രാന്‍ഡും അനന്യ ആരംഭിച്ചിരുന്നു. ജാന്‍വിയാണ് ബ്രാന്‍ഡ് അംബാസഡര്‍. പര്‍പ്പിള്‍ നിറത്തിലുള്ള ലംബോര്‍ഗിനി തന്റെ ബ്രാന്‍ഡിന്റെ മുഖമായി ജാന്‍വിയെത്തുന്ന സന്തോഷത്തില്‍ അനന്യ സമ്മാനിച്ചിരിക്കുന്നതാണ്.
Content Highlights: Janhvi Kapoor Gets Swanky Purple Lamborghini Worth Rs 5 Crore From Friend