ആപ്പിളിന്റെ പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറായ ഫൈനൽ കട്ട് പ്രോയുടെ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. FCP 11 ആണ് പുതുതായി പുറത്തിറക്കിയിത്. 13 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് FCPയുടെ ഏറ്റവും പ്രധാന അപ്‌ഡേറ്റുകൾ എത്തുന്നത്.
ആപ്പിളിന്റെ വിഷൻ പ്രോയ്ക്കായുള്ള എഐ ടൂളുകൾ ഉൾപ്പെടെയാണ് പുതിയ അപ്‌ഡേറ്റിൽ ഉള്ളത്. ഗ്രീൻ സ്‌ക്രീൻ ഉപയോഗിക്കാതെ തന്നെ വീഡിയോ ക്ലിപ്പുകളിൽ ആളുകളെയും വസ്തുക്കളെയും എഡിറ്റ് ചെയ്യാൻ സാധിക്കും. ഇതിനായി FCPയുടെ മാഗ്നെറ്റിക് മാസ്‌ക് എന്ന ടൂൾ ആണ് ഉപയോഗിക്കുന്നത്. ഒപ്പം ആപ്പിളിന്റെ ഇൻ-ഹൗസ് ഭാഷാ മോഡൽ ഉപയോഗിച്ച് വീഡിയോകൾ ട്രാൻസ്‌ക്രൈബ് ചെയ്യാനും സാധിക്കും.
iPhone 15 Pro, iPhone 16 സീരീസ് Canon ക്യാമറകളിൽ പകർത്തിയ 3D ഫൂട്ടേജ് എന്നിവ നേരിട്ട് FCP 11 ലേക്ക് ഉപയോഗിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. എഡിറ്റ് ചെയ്ത വീഡിയോ Apple Vision Pro-ലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് എഡിറ്റർമാർക്ക് വീഡിയോയുടെ ടൈറ്റിലുകളുടെയും ഫൂട്ടേജുകളുടെയും ഡെപ്ത് പൊസിഷനിംഗ് ക്രമീകരിക്കാൻ കഴിയും. നിലവിലെ ഫൈനൽ കട്ട് പ്രോ 10 ഉപയോക്താക്കൾക്ക് സൗജന്യമായി FCP 11 ലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ പറ്റും.
പുതിയ ഉപഭോക്താക്കൾക്ക് 90 ദിവസത്തെ ട്രയൽ കാലയളവിന് ശേഷം 299 ഡോളർ നൽകി വാങ്ങാൻ സാധിക്കും.
മാക് ഓപ്പറേറ്റിങ് സിസ്റ്റം 14.6 ന് ശേഷമുള്ള പതിപ്പുകളിൽ മാത്രമാണ് FCP 11 ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഇതിനൊപ്പം ഐപാഡിനായുള്ള ഫൈനൽ കട്ട് പ്രോ പതിപ്പ് 2.1 ലേക്കും ആപ്പിൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
കളറിങും ലൈറ്റിങും ശരിയാക്കുക ഹാപ്റ്റിക് ഫീഡ്ബാക്ക് പിന്തുണ, പുതിയ ലൈവ് ഡ്രോയിംഗ് ടൂളുകൾ എന്നിവയാണ് പുതിയ അപ്‌ഡേറ്റിൽ ഉള്ളത്. ഐഫോൺ ഉപയോക്താക്കൾക്കായി ലോഗ്-എൻകോഡ് ചെയ്ത HEVC വീഡിയോ റെക്കോർഡിംഗും LUT പ്രിവ്യൂവും അവതരിപ്പിക്കുന്ന ഫൈനൽ കട്ട് ക്യാമറ 1.1 ഉം ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്.
FCP ക്ക് പുറമെ Quantecറൂം സിമുലേറ്റർ പോലുള്ള സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ട് ലോജിക് പ്രോയും ആപ്പിൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Apple Releases Final Cut Pro 11 for Mac new update with AI Tool