നാസയുടെ ഭൂമിശാസ്ത്ര ഡാറ്റകൾ ഇനി ലളിതമാകും; 'എ‍ർത്ത് കോപൈലറ്റി'നായി മൈക്രോസോഫ്റ്റുമായി കൈകോർക്കുന്നു

എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഡാറ്റ ഉപയോ​ഗിച്ച് ഭൂമിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ രൂപകൽപ്പന ചെയ്ത ഒരു കസ്റ്റം എഐ ചാറ്റ്ബോട്ട് തയ്യാറാക്കാനാണ് സംയുക്ത നീക്കം നടക്കുന്നത്

dot image

മൈക്രോസോഫ്റ്റുമായി ചേർന്ന് എ‍ർത്ത് കോപൈലറ്റ് വികസിപ്പിക്കാൻ നാസ. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഡാറ്റ ഉപയോ​ഗിച്ച് ഭൂമിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ രൂപകൽപ്പന ചെയ്ത ഒരു കസ്റ്റം എഐ ചാറ്റ്ബോട്ട് തയ്യാറാക്കാനാണ് സംയുക്ത നീക്കം നടക്കുന്നത്. നാസയുടെ ഡാറ്റയിലേയ്ക്ക് ആക്സസ് ചെയ്യാൻ കോപൈലറ്റ് നാച്ചുറൽ ലാം​ഗ്വേജ് പ്രോസസ്സിം​ഗ് ആണ് ഉപയോ​ഗിക്കുന്നത്. ഇത് ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മൈക്രോസോഫ്റ്റിൻ്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമും AI കഴിവുകളും ഉപയോഗിച്ച് കൺസെപ്റ്റ് മോഡലിൻ്റെ പ്രൂഫ് സൃഷ്ടിക്കാൻ നാസയുമായി സഹകരിച്ചുവെന്ന് മൈക്രോസോഫ്റ്റ് അവരുടെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. നാസയുടെ ജിയോസ്‌പേഷ്യൽ ഡാറ്റ ഉപയോക്താക്കൾക്ക് എങ്ങനെ തിരയാനും കണ്ടെത്താനും വിശകലനം ചെയ്യാനും കഴിയും എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ടെക് ഭീമന്മാർ വ്യക്തമാക്കുന്നത്. പരമ്പരാഗതമായി, ജിയോസ്പേഷ്യൽ ഡാറ്റ സങ്കീർണ്ണമാണ്, അത് മനസ്സിലാക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണ്. അതിനാൽ തന്നെ അതിൻ്റെ റീച്ച് ഗവേഷകരിലും ശാസ്ത്രജ്ഞരിലും പരിമിതപ്പെട്ടിരിക്കുന്നു. എന്നാൽ എർത്ത് കോപൈലറ്റ് ചാറ്റ്ബോട്ട് ഈ പ്രക്രിയയെ ലളിതമാക്കുന്നു. ശാസ്ത്രജ്ഞർ, അധ്യാപകർ, നയരൂപീകരണം നടത്തുന്നവ‍ർ, പൊതുജനങ്ങൾ എന്നിവർക്ക് ആക്സസ് ചെയ്യാവുന്ന നിലയിൽ ഡാറ്റ കൂടുതൽ ലളിതമാക്കുന്നുവെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

പ്ലെയിനായ ഭാഷാ എൻക്വയറി ഉപയോഗിച്ച് നാസയുടെ ഡാറ്റാ ശേഖരവുമായി സംവദിക്കാൻ എർത്ത് കോപൈലറ്റ് ഉപയോക്താക്കളെ സഹായിക്കുന്നു. ഉദാഹരണത്തിന് ഉപയോക്താക്കൾക്ക് 'സാനിബെൽ ദ്വീപിൽ ഇയാൻ ചുഴലിക്കാറ്റിൻ്റെ ആഘാതം എന്തായിരുന്നു?' എന്നോ 'കൊവിഡ്-19 പാൻഡെമിക് വായുവിൻ്റെ ഗുണനിലവാരത്തെ എങ്ങനെ ബാധിച്ചു?' എന്നോ പോലുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിയും.
ഇതോടെ പ്രസക്തമായ ഡാറ്റാസെറ്റുകൾ എഐ വീണ്ടെടുക്കുകയും ഉപയോക്താക്കൾക്ക് മനസ്സാലാക്കാവുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യും.

നിലവിൽ, എർത്ത് കോപൈലറ്റ് അതിൻ്റെ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. നിലവിൽ ഇത് നാസ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും മാത്രമായി പരിശോധനയ്ക്കും വിലയിരുത്തലിനും ലഭ്യമാണ്. നിലവിലെ ഈ പ്രാരംഭ ഘട്ടത്തിന് ശേഷം നാസയുടെ വിഷ്വലൈസേഷൻ, എക്സ്പ്ലോറേഷൻ, ഡാറ്റ അനാലിസിസ് (വേഡ) പ്ലാറ്റ്‌ഫോമിലേക്ക് AI ചാറ്റ്‌ബോട്ടിനെ സംയോജിപ്പിക്കാൻ നാസയുടെ ഇംപാക്റ്റ് ടീം പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.

Content Highlights: Nasa has teamed up with Microsoft to develop the Earth Copilot, a custom AI chatbot

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us