ഗൂഗിൾ ഡോക്സിൽ ഇനി ഡീറ്റെയ്ൽഡ് വിഷ്വൽസ്; ജെമിനി എഐയുടെ കരുത്തിൽ പുതിയ ഇമേജ് ജനറേഷൻ ഫീച്ചറുമായി ഗൂഗിൾ

ജെമിനി എഐ മോഡൽ കരുത്ത് പകരുന്ന ഒരു പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ ഗൂഗിൾ ഡോക്‌സിൽ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ ഓപ്ഷനുകൾ നൽകുന്ന ഫീച്ച‍റാണ് ​ഗൂ​ഗിൾ ഡോക്സിൽ അവതരിപ്പിച്ചിരിക്കുന്നത്

dot image

ജെമിനി എഐ മോഡൽ കരുത്ത് പകരുന്ന ഒരു പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ ഗൂഗിൾ ഡോക്‌സിൽ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ഗൂഗിൾ ഡോക്സിലെ ഫുൾ ബ്ലീഡ് കവർ ചിത്രങ്ങളും ഗൂഗിൾ സ്ലൈഡിലെ എഐ ജനറേറ്റഡ് ഇമേജുകളും അടുത്തിടെ ​ഗൂ​ഗിൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ ഓപ്ഷനുകൾ നൽകുന്ന ഫീച്ച‍ർ ​ഗൂ​ഗിൾ ഡോക്സിൽ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെയുണ്ടായിരുന്നതിനെക്കാളും ഡീറ്റെയ്ലായി ഇപ്പോൾ നിങ്ങൾക്ക് ആളുകളുടെയും ലാൻഡ്‌സ്‌കേപ്പുകളുടെയും മറ്റും ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാനാകുമെന്നാണ് പുതിയ ഫീച്ചറിനെക്കുറിച്ച് ​ഗൂ​ഗിൾ ബ്ലോ​ഗ് പോസ്റ്റ് വഴി വ്യക്തമാക്കിയത്.

ഗൂഗിളിൻ്റെ ഏറ്റവും പുതിയ ഇമേജൻ 3 മോഡൽ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ ഗൂഗിൾ ഡോക്‌സിൽ നേരിട്ട് സൃഷ്ടിക്കാനുള്ള കഴിവാണ് ജെമിനി വാഗ്ദാനം ചെയ്യുന്നത്. ഈ ടെക്സ്റ്റ്-ടു-ഇമേജ് എഐ മോഡൽ ഉപയോക്താക്കളെ ഡീറ്റെയ്ൽഡ് വിഷ്വലുകൾ സൃഷ്ടിക്കാൻ അനുവദിക്കുന്നതായും ​ഗൂ​ഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇൻലൈൻ ഇമേജുകൾ സൃഷ്‌ടിക്കുന്നതിന് ഒരു ഇമേജ് സൃഷ്‌ടിക്കുക എന്നതിലേക്ക് ഉപയോക്താവിൻ്റെ നിർദ്ദേശം ടൈപ്പ് ചെയ്യാം. ഇതോടെ ഡോക്‌സിലെ ജെമിനി ഉപയോക്താവിൻ്റെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി ചിത്രം ജനറേറ്റുചെയ്യും. ഇതിന് പുറമെ ചിത്രത്തിൻ്റെ വീക്ഷണാനുപാതം തീരുമാനിക്കുാനും ഫോട്ടോഗ്രാഫി, വാട്ടർ കളർ എന്നിവ പോലുള്ള ശൈലി തിരഞ്ഞെടുക്കാനും ഉപയോക്താവിന് കഴിയുമെന്നും ​ഗൂ​ഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

'ഡോക്സിൽ അതുല്യമായ ഇമേജുകൾ സൃഷ്‌ടിക്കാനുള്ള ജെമിനിയുടെ കഴിവ്, കലാപരമായ വൈദഗ്ധ്യമില്ലെങ്കിൽ പോലും വ്യത്യസ്‌തവും ദൃശ്യപരവും ശ്രദ്ധേയവുമായ ഉള്ളടക്കം സൃഷ്‌ടിക്കാൻ എല്ലാവരേയും പ്രാപ്‌തരാക്കുന്നുവെന്നും ​ഗൂ​ഗിൾ ബ്ലോ​ഗ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജെമിനി ബിസിനസ്സ്, ജെമിനി എൻ്റ‍ർപ്രൈസ്, ജെമിന് എജ്യൂക്കേഷൻ പ്രീമിയം, ​ഗൂ​ഗിൾ വൺ എഐ തുടങ്ങിയ ആഡ്-ഓണുകളുള്ള Google Workspace ഉപഭോക്താക്കൾക്ക് ഇമേജ് ജനറേഷൻ ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ച‍ർ പുറത്തിറങ്ങിയെങ്കിലും ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാൻ 15 ദിവസം വരെ എടുത്തേക്കാമെന്നാണ് റിപ്പോ‌‍‌ർ‌ട്ട്.

Content Highlights: Google brings AI-generated images to Google Docs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us