ലാപ്പ്ടോപ്പിൽ നിന്ന് ChromeOS ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ, ഇനി ആൻഡ്രോയിഡ് OS; ആദ്യമാറ്റം പിക്സൽ ലാപ്പിൽ?

സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകള്‍, ലാപ്പ്ടോപ്പുകൾ എന്നിവയ്ക്കായി ഒരു ഏകീകൃത ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ ആൻഡ്രോയിഡ് അധിഷ്ഠിതമായ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കാൻ പ്ലാൻചെയ്യുന്നതെന്നാണ് റിപ്പോർട്ട്

dot image

ChromeOS-ൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പുകൾ പൊതുവെ പോക്കറ്റിന് താങ്ങാനാവുന്ന വൈവിധ്യമാർന്ന മോഡലായാണ് കണക്കാക്കപ്പെടുന്നത്. ആൻഡ്രോയിഡ് ആപ്പുകൾ ഇതിൽ പ്രവർ‌ത്തിപ്പിക്കാൻ കഴിയുമെന്ന് കൂടുതൽ മികച്ച സവിശേഷതയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ​ഗൂ​ഗിൾ സന്തുഷ്ടരല്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിനാൽ ഇതിൽ ടെക്ഭീമൻ വളരെ പ്രധാനപ്പെട്ട മേക്ക് ഓവർ നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

ആൻഡ്രോയിഡിൻ്റെയും ChromeOS-ൻ്റെയും ഉടമസ്ഥരായ ​ഗൂ​ഗിൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ആൻഡ്രോയിഡാക്കി മാറ്റാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതൊരു മൾട്ടി-ഇയർ പ്രോജക്റ്റായി ​ഗൂ​ഗിൾ ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്. സ്വതന്ത്ര ഓൺലൈൻ പ്രസിദ്ധീകരണമായ Android അതോറിറ്റിയാണ് . ChromeOS-നെ ആൻഡ്രോയിഡിലേയ്ക്ക് നവീകരിക്കാനുള്ള Google-ൻ്റെ തീരുമാനം സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകള്‍, ലാപ്പ്ടോപ്പുകൾ എന്നിവയ്ക്കായി ഒരു ഏകീകൃത ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിൻ്റെ പുതിയ നീക്കം എന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായി ആൻഡ്രോയിഡ് അധിഷ്ഠിതമായ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കാൻ ഗൂഗിൾ പ്ലാൻചെയ്യുന്നതായാണ് റിപ്പോർട്ട്.

iPadOS-ൻ്റെ വിജയം ​ഗൂ​ഗിളിൻ്റെ ഈ തീരുമാനത്ത വളരെയധികം സ്വാധീനിച്ചതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് ടിവികൾ, കാറുകൾ, എക്‌സ്ആർ (എക്‌സ്‌റ്റൻഡഡ് റിയാലിറ്റി) സ്‌മാർട്ട് ഗ്ലാസുകൾ എന്നിവ അടക്കം നിരവധി സ്മാർട്ട് ഡിവൈസുകൾക്കാണ് ആൻഡ്രോയിഡ് കരുത്ത് പകരുന്നത്. അതിനാൽ തന്നെ ആൻഡ്രോയിഡിലേയ്ക്ക് ചുവട് വെയ്ക്കാനുള്ള നീക്കം ഗൂഗിളിൻ്റെ വരാനിരിക്കുന്ന ബഡ്ജറ്റ് ലാപ്‌ടോപ്പുകൾക്ക് കരുത്ത് പകരാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു വെബ് ബ്രൗസറിന് ചുറ്റുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ChromeOS-ന് നിലവിൽ ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. അപ്പോഴും അതിന് ചില പരിമിതികളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ​ഗൂ​ഗിളിൻ്റെ വ്യക്തിഗത കമ്പ്യൂട്ടിംഗ് ഉപകരണമായ പിക്സൽ ലാപ്പ്ടോപ്പിൻ്റെ വരാനിരിക്കുന്ന പതിപ്പിനെ സംബന്ധിച്ച അപ്ഡേഷനും ഈ വാ‍ർത്തയുടെ ഭാ​ഗമായി പുറത്ത് വന്നിട്ടുണ്ട്. പിക്സലിൽ ChromeOS-ന് പകരം ​ഗൂ​ഗിളിൻ്റെ നവീകരിച്ച ആൻഡ്രോയിഡ് OS ആദ്യമായി ഉപയോ​ഗിക്കുമെന്നാണ് റിപ്പോർട്ട്. മെച്ചപ്പെട്ട മൾട്ടി ടാസ്‌കിംഗ് കഴിവുകളുള്ള ChromeOS പോലുള്ള ഡെസ്‌ക്‌ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ അനുകരിക്കുന്ന ഒരു ഉപയോക്തൃ ഇൻ്റർഫേസും പിക്‌സൽ ലാപ്‌ടോപ്പിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്.

എന്നാൽ ഈ മാറ്റത്തെക്കുറിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ ChromeOS-ൽ പ്രവർത്തിക്കുന്ന ചില ഉപകരണങ്ങളെ ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഉപയോഗിച്ച് ആൻഡ്രോയിഡിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യുമോ അതോ ഇനി ഇറക്കാനിരിക്കുന്ന ഉപകരണങ്ങളിൽ മാത്രമേ ഇത് ലഭ്യമാകൂമോ എന്നത് സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല.

പുതിയ മാറ്റം ​ഗൂ​ഗിളിന് വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എൻട്രി ലെവൽ ഹാർഡ്‌വെയറിൽ പോലും സുഗമമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു ലൈറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നിലവിലെ ChromeOS. അതിനാൽ തന്നെ ബഡ്ജറ്റ് ലാപ്പ്ടോപ്പുകളിൽ അടക്കം ഇത് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നു. ഇതേ നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെയ്ക്കണമെങ്കിൽ Android OS-ന് കൂടുതൽ കമ്പ്യൂട്ടിംഗ് പവർ ആവശ്യമായി വന്നേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽ തന്നെ Android OS-ൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പുകൾക്ക് ChromeOSൽ പ്രവ‍ർത്തിക്കുന്നവയെക്കാൾ വില കൂടുമെന്നാണ് റിപ്പോ‍ർട്ടുകൾ.

Content Highlights: Google is reportedly planning to launch laptops powered by Android OS very soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us