ഗൂഗിൾ സേർച്ചിലെ കൗതുകകരമായ അത്ഭുത ലോകം കാണണോ?; വെറുതെ ഒന്ന് തിരഞ്ഞ് നോക്കിയാലോ?

മനസ് റിലാക്‌സ് ചെയ്യാനും ഒന്ന് ചിരിക്കാനും ആഗ്രഹമുണ്ടോ. എന്നാല്‍ ഇതൊക്കെ ഗൂഗിളില്‍ ഒന്ന് തിരഞ്ഞുനോക്കൂ...

dot image

ഗൂഗിള്‍ സേർച്ച് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തില്‍ വളരെ അത്യാവശ്യമുള്ള കാര്യമാണല്ലേ? പല വിവരങ്ങളെക്കുറിച്ചും തിരയാനും വിവരങ്ങള്‍ കണ്ടുപിടിക്കാനും ഒക്കെ. എന്നാല്‍ തിരയാന്‍ മാത്രമല്ല ഒരേസമയം അറിവും മനസിന് സന്തോഷവും വിനോദവും ഒക്കെ പകര്‍ന്നു നല്‍കാന്‍ ഗൂഗിളിന് കഴിയും.

വളരെ രസകരവും അത്ര അറിയപ്പെടാത്തതുമായ ഗൂഗിൾ സേർച്ചിലെ ചില ടെക്‌നിക്കുകളിതാ

ഐസക് ന്യൂട്ട എന്ന് തിരഞ്ഞാൽ എന്ത് സംഭവിക്കും

ഗൂഗിളില്‍ ഐസക് ന്യൂട്ടന്‍ (Isaac Newton) എന്ന് തിരയുക. അപ്പോള്‍ ഐസക്‌ ന്യൂട്ടനെക്കുറിച്ചുള്ള വിവരങ്ങള്‍ സാധാരണപോലെ ഗൂഗിള്‍ വിന്‍ഡോയില്‍ തെളിഞ്ഞുവരും. ആ വിന്‍ഡോയില്‍ ഒരു ആപ്പിള്‍ മരത്തിന്റെ ചിത്രമുണ്ടാവും. ആ ചിത്രത്തില്‍ ക്ലിക്ക് ചെയ്തുനോക്കൂ. നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രിനില്‍ ഉടനീളം ആപ്പിള്‍ കൊഴിഞ്ഞുവീഴുന്നത് കാണാം.

നായ (dog) എന്ന് തിരഞ്ഞുനോക്കൂ

ഗൂഗിളില്‍ dog എന്ന് തിരയുക. അപ്പോള്‍ വരുന്ന വിന്‍ഡോയുടെ ഇടതുവശത്ത് നായയുടെ കാല്‍പാടിന്റെ ചിത്രം കാണാം. അവിടെ ക്ലിക്ക് ചെയ്താല്‍ അവിടെ ഒരു നായയുടെ കാലുകൊണ്ട് തൊടുന്നത് കാണാം. നിങ്ങള്‍ വീണ്ടും വീണ്ടും ആ വിന്‍ഡോയില്‍ എവിടെയെല്ലാം ക്ലിക്ക് ചെയ്താലും അവിടെയെല്ലാം നായയുടെ കാല്‍പാട് വരികയും നായ കുരയ്ക്കുന്ന ശബ്ദം കേള്‍ക്കുകയും ചെയ്യും

ഗൂഗിള്‍ ഗ്രാവിറ്റി
സെര്‍ച്ച് ബാറില്‍ ഗൂഗിള്‍ ഗ്രാവിറ്റി (Google Gravity) എന്ന് സെര്‍ച്ച് ചെയ്യുക. അപ്പോള്‍ വരുന്ന തിരയല്‍ ബാറിലെ Iam feeling lucky എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ഗ്രാവിററ്റിയുടെ ചില അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും. പേജിലെ എല്ലാ വാചകങ്ങളും താഴെ വീഴുന്നതായി തോന്നുകയും ഒരു പ്രത്യേക തരം അനുഭവം ഉണ്ടാവുകയും ചെയ്യും.

ഡു എ ബാരല്‍ റോള്‍
ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 'ഡൂ എ ബാരല്‍ റോള്‍ ' (Do a barrel roll) എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് പുതിയൊരു ബ്രൗസിങ് അനുഭവമാണ് ലഭിക്കുക. നിങ്ങളുടെ മുന്‍പിലുള്ള സ്‌ക്രീന്‍ മുഴുവന്‍ 360 ഡിഗ്രി ചരിയുന്നതായി അനുഭവപ്പെടും. നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ നിങ്ങളുടെ കണ്‍മുന്നില്‍ കറങ്ങുന്നത് കാണുമ്പോള്‍ ഒരു പ്രത്യേകതരം അനുഭവമായിരിക്കും ഉണ്ടാവുക.

ഡ്രോപ്പ് എ ബിയര്‍

ഗൂഗിളില്‍ ഡ്രോപ്പ് ബിയര്‍ (Drop a bear) എന്ന് സെര്‍ച്ച് ചെയ്യുക .അപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള വിന്‍ഡോയുടെ വലതുവശത്ത് ഓറഞ്ച് നിറത്തിലുള്ള ഒരു ചതുരത്തില്‍ ഒരു കരടി താഴേക്ക് വീഴുന്നതുപോലുള്ള ഒരു ചിത്രം കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്‌ക്രീനിലൂടെ ഒരു കരടിക്കുഞ്ഞ് താഴേക്ക് വീഴുന്നതായി കാണാം. ഈ കരടിക്കുട്ടി ഒരുശബ്ദത്തോടെ താഴെ വീഴുന്ന രസകരമായ കാഴ്ച നിങ്ങളെ ആനന്ദിപ്പിക്കും.

Content Highlights : Want to relax and have a laugh? But just google it

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us