പോക്കറ്റിന് ഇണങ്ങുന്ന കിടിലൻ ചങ്ങാതി ഇന്ത്യയിലേയ്ക്ക്; Redmi A4 5Gയുടെ ലോഞ്ച് നാളെ

Redmi A4 5G ഇന്ത്യയിൽ 4 ജിബി വേരിയൻ്റോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്

dot image

ഷവോമിയുടെ Redmi A4 5G സ്മാർട്ട്‌ഫോണിൻ്റെ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് നവംബർ 20ന്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഏറെ സവിശേഷതകളുമായാണ് Redmi A4 5G വിപണയിലെത്തിക്കുന്നത്. ക്വാൽകോം പുതുതായി പ്രഖ്യാപിച്ച സ്‌നാപ്ഡ്രാഗൺ 4 എസ് ജെൻ 2 പ്രോസസറാണ് റെഡ്മി എ4 5 ജിയിൽ ഉപയോഗിക്കുക്കുക. 4nm പ്രോസസറാണ് ഈ ബഡ്ജറ്റ് ഫ്രണ്ട്ലി 5G ഫോണുകൾക്കായി ഉപയോ​ഗിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.88 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി എ4 5ജിയുടെ മറ്റൊരു സവിശേഷത. ഫോണിൻ്റെ പിൻവശത്ത് ഹാലോ ഗ്ലാസ് ഡിസൈനാണ് അവതരിപ്പിക്കുന്നത്.

Redmi A4 5Gയിൽ 50 എംപി പ്രധാന ക്യാമറയും അതിനെ പിന്തുണയ്ക്കുന്ന ലെൻസും ഉണ്ടാകും. സെൽഫികൾക്കായി 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. Redmi A4 5G-യിൽ Xiaomi 5,160 mAh ബാറ്ററിയാണ് ഉപയോ​ഗിക്കുന്നത്. 18 W ചാർജറാണ് ഇതിനുണ്ടാകുക. Redmi A4 5G ഇന്ത്യയിൽ 4 ജിബി വേരിയൻ്റോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Redmi A4 5G ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക. നാനോ സിമ്മും നാനോ സിം കാർഡുകളും സ്വീകരിക്കുന്ന ഡ്യുവൽ സിം (ജിഎസ്എം, ജിഎസ്എം) മൊബൈലാണ് Redmi A4 5Gയെന്നാണ് സൂചന. Redmi A4 5G-യിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 802.11 a/b/g/n/ac, ജിപിഎസ്, ബ്ലൂടൂത്ത് v5.10, രണ്ട് സിം കാർഡുകളിലും ആക്ടീവായ 4G ഉള്ള USB ടൈപ്പ്-സി എന്നിവയും ഉണ്ടാവുമെന്നാണ് റിപ്പോ‍ർട്ടുകൾ.

Redmi A4 5G യുടെ വില പതിനായിരത്തിന് ചുവടെയായിരിക്കുമെന്നണ് റിപ്പോർട്ട്. Smartprixൻ്റെ റിപ്പോർട്ട് പ്രകാരം 4GB + 128GB ഓപ്ഷന് 8,499 രൂപയാണ്. ഇത് ബാങ്ക്, ലോഞ്ച് ഓഫറുകൾ എന്നിവ ഉൾപ്പെടുന്ന വിലയാണ്. അതിനാൽ തന്നെ ഇതിൻ്റെ യഥാ‍ർ‌ത്ഥ വില ഇതിനെക്കാൾ കുറച്ച് കൂടുതലായിരിക്കും. നേരത്തെ ഇന്ത്യാ മൊബൈൽ കോൺ​ഗ്രസ് ഇവൻ്റിൽ 10000 രൂപയിൽ താഴെ വിലയിൽ ഫോൺ അവതരിപ്പിക്കുമെന്ന് ഷവോമി വ്യക്തമാക്കിയിരുന്നു.

Content Highlights: Xiaomi’s affordable 5G phone Redmi A4 5G launches tomorrow in India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us