ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വെറും മുപ്പത് മിനിറ്റ് ; 'എർത്ത് ടു എർത്ത്' പദ്ധതി ഉടനെന്ന് ഇലോൺ മസ്ക്

സ്‌പേസ് എക്‌സിൻ്റെ 'എർത്ത് ടു എർത്ത്' പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് എലോൺ മസ്‌ക് പ്രഖ്യാപിച്ചു

dot image

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് സാധാരണ യാത്ര ചെയ്യാൻ എത്ര സമയം എടുക്കാറുണ്ട്. പലപ്പോഴും 13 മുതൽ 15 മണിക്കൂർ വരെ സമയം എടുക്കാറുണ്ട്. എന്നാൽ ഇനി വെറും മുപ്പത് മിനിറ്റിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് എത്താൻ കഴിയുമെന്നാണ് ഇലോൺ മസ്ക് പറയുന്നത്. സ്‌പേസ് എക്‌സിൻ്റെ 'എർത്ത് ടു എർത്ത്' പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് എലോൺ മസ്‌ക് പ്രഖ്യാപിച്ചു. അഭൂതപൂർവമായ വേഗതയിൽ നഗരങ്ങൾക്കിടയിൽ യാത്രക്കാരെ പറത്തി ദീർഘദൂര യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് ഉപയോഗിച്ചുള്ള എർത്ത് ടു എർത്ത് പദ്ധതിയിലൂടെ കഴിയുമെന്നും മസ്ക് പറഞ്ഞു.

നവംബർ 6-ന് എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് എലോൺ മസ്‌ക് പദ്ധതിയെ കുറിച്ച് തുറന്നുപറഞ്ഞത്. ഡൊണാൾഡ് ട്രംപിൻ്റെ പ്രസിഡൻഷ്യൽ കാലയളവിൽ സ്‌പേസ് എക്‌സിന് എർത്ത്-ടു-എർത്ത് സ്റ്റാർഷിപ്പ് ഫ്ലൈറ്റുകൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ അനുമതി ലഭിക്കുമെന്ന് കരുതുന്നതായും അദ്ദേഹം സൂചന നൽകി. ദീർഘദൂര യാത്രകൾക്കുള്ള സമയം വെറും 30 മിനിറ്റില്‍ താഴെയായിരിക്കുമെന്നും ഭൂമിയിലെവിടെയും ഒരു മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാകാമെന്നും മസ്ക് ഉറപ്പ് നൽകി. ബഹിരാകാശത്തേക്ക് പോകുന്നതിനുപകരം, ബഹിരാകാശ പേടകം ഭൂമിയുടെ ഉപരിതലത്തിലൂടെ സഞ്ചരിക്കും. മണിക്കൂറുകൾ നീണ്ട യാത്രകൾ വെറും മിനിറ്റുകളായി ചുരുങ്ങും.

ലോസ് ഏഞ്ചൽസിൽ നിന്ന് ടൊറൻ്റോയിലേക്ക് 24 മിനിറ്റ്, ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് 29 മിനിറ്റ്, ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് 30 മിനിറ്റ്, ന്യൂയോർക്കിൽ നിന്ന് ഷാങ്ഹായിലേക്ക് 39 മിനിറ്റ്, ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് 30 മിനിറ്റ്, ന്യൂയോർക്കിൽ നിന്ന് ഷാങ്ഹായിലേക്ക് 39 മിനിറ്റ് എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന യാത്രാ സമയം. സാധാരണ യാത്ര സമയത്തെക്കാൾ വളരെ കുറച്ച് സമയം മാത്രമേ യാത്രക്കായ് വേണ്ടി വരികയുള്ളു. എന്നാൽ ഈ യാത്രക്കായ് വേണ്ടി വരുന്ന ചെലവ് പലർക്കും താങ്ങാൻ ആവുന്നതല്ല. സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിൻ്റെയും സൂപ്പർ ഹെവി റോക്കറ്റിൻ്റെയും സംയോജനമാണെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ലോഞ്ച് വെഹിക്കിൾ എന്ന നിലയിൽ, പുനരുപയോഗിക്കാവുന്ന കോൺഫിഗറേഷനിൽ 150 മെട്രിക് ടൺ വരെ വഹിക്കാൻ കഴിയും.

Content Highlights: Elon Musk's SpaceX is planning to revolutionize long-distance travel with its Starship rocket. The 'Earth to Earth' project aims to transport passengers between cities in under an hour by traveling along Earth's surface

dot image
To advertise here,contact us
dot image