ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉടൻ വഴിതുറന്നേക്കും; ചില നിബന്ധനകളിൽ ഇളവെന്ന് റിപ്പോർട്ട്

പ്രധാനപ്പെട്ട ലൈസൻസിം​ഗ് മാനദണ്ഡങ്ങളെല്ലാം തന്നെ സ്റ്റാ‍ർലിങ്ക് അം​ഗീകരിച്ചിട്ടുണ്ട്

dot image

ഇന്ത്യയിൽ സാറ്റ്ലൈറ്റ് ബ്രോഡ‍്ബാൻഡ് സേവനങ്ങൾ ആരംഭിക്കാൻ ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കിന് ചില നിബന്ധനകളിൽ ഇളവ് വരുത്തി ലൈസൻസ് അനുവദിക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിനായി കേന്ദ്ര സർക്കാരിനോട് സ്റ്റാർലിങ്ക് ചില വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സർക്കാർ സ്റ്റാർലിങ്കിന്റെ അഭ്യർത്ഥന പരി​ഗണിക്കുന്നതായും ഇരുകൂട്ടർക്കും സമ്മതമായ പരിഹാരത്തിലേയ്ക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2022 ഒക്ടോബറിലാണ് സ്റ്റാർലിങ്ക് ​ഗ്ലോബൽ പേഴ്സണസൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റ്ലൈറ്റ് ലൈസൻസിന് അപേക്ഷിച്ചത്. 20 വർഷത്തേയ്ക്കാണ് ജിഎംപിസിഎസ് ലൈസൻസ് അനുവിക്കുന്നത്. ലൈസൻസ് അനുവദിക്കപ്പെടുന്ന കമ്പനികൾക്ക് ലൈസൻസിൽ പറഞ്ഞിരിക്കുന്ന സർവീസ് മേഖലകളിൽ സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ‌ സർവീസ് നടത്താനാണ് അനുമതിയുള്ളത്. പ്രധാനപ്പെട്ട ലൈസൻസിം​ഗ് മാനദണ്ഡങ്ങളെല്ലാം തന്നെ സ്റ്റാ‍ർലിങ്ക് അം​ഗീകരിച്ചിട്ടുണ്ട്. അതോടൊപ്പം സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ ഉയർത്തിയ കരുതലുകളെ പരി​ഗണിക്കാനും സ്റ്റാർല്ങ്ക് തയ്യാറായിട്ടുണ്ട്. എന്നാൽ ചില മാനദണ്ഡങ്ങൾ സാങ്കേതികമായി അപ്രായോ​ഗികമാണെന്ന നിലപാടാണ് സ്റ്റാർലിങ്ക് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ജിഎംപിസിഎസ് സേവനത്തിനുള്ള ലൈസൻസ് മാനദണ്ഡപ്രകാരം ഇന്ത്യൻ പ്രദേശത്ത് അംഗീകൃത സേവനങ്ങൾക്ക് മാത്രമേ ലൈസൻസി ഉപഗ്രഹങ്ങൾ ഉപയോഗിക്കാവൂ. നിരീക്ഷണം അല്ലെങ്കിൽ ഇലക്ട്രോണിക് യുദ്ധം പോലുള്ള ദേശീയ പരമാധികാരവും സുരക്ഷയും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാലില്ലെന്നതും ലൈസൻസ് വ്യവസ്ഥയുടെ ഭാ​ഗമാണ്. സേവനങ്ങൾ നിരോധിച്ചിരിക്കുന്ന അന്താരാഷ്ട്ര അതിർത്തികളിൽ ഇന്ത്യൻ ഗവൺമെൻ്റ് നിർണ്ണയിക്കുന്ന നിർദ്ദിഷ്ട വീതിയിൽ ഒരു ബഫർ സോൺ സൃഷ്ടിക്കാനും ലൈസൻസ് നേടുന്ന കമ്പനികൾ ബാധ്യസ്ഥരാണ്.

സുരക്ഷാ ഏജൻസികൾക്ക് കോൾ ഡാറ്റ റെക്കോർഡുകൾ കൈമാറണമെന്നതും ലൈസൻസ് മാനദണ്ഡമാണ്. ഗവൺമെൻ്റിൻ്റെ മുൻകൂർ അനുമതിയില്ലാതെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ദാതാക്കൾക്ക് ബൾക്ക് എൻക്രിപ്ഷൻ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. ലൈസൻസ് നേടുന്ന കമ്പനികൾ വിന്യസിച്ചിരിക്കുന്ന വിദേശ ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് നേടിയിരിക്കണം. ഇന്ത്യയിൽ ഉത്ഭവിക്കുന്നതോ അവസാനിപ്പിക്കുന്നതോ ആയ എല്ലാ കോളുകളും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഒരു GMPCS ഗേറ്റ്‌വേയിലൂടെ കടന്നുപോകണം തുടങ്ങിയവും ലൈസൻ മാനദണ്ഡങ്ങളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

തങ്ങളുടെ നിക്ഷേപകരാരും ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ചൈനയിൽ നിന്നോ പാകിസ്താനിൽ നിന്നോ ഉള്ളവരല്ലെന്ന ഡിക്ലറേഷൻ സ്റ്റാർലിങ്ക് സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാർ സ്റ്റാർലിങ്കിൻ്റെ ഡിക്ലറേഷൻ അംഗീകരിച്ചുവെന്ന് നേരത്തെ റിപ്പോ‍‌ർട്ടുകളുണ്ടായിരുന്നു.

സുരക്ഷാ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകളാണ് സർക്കാരിൻ്റെ ജാഗ്രതയുടെ അടിസ്ഥാനമെന്നാണ് റിപ്പോർട്ട്. സാറ്റലൈറ്റ് ആശയവിനിമയത്തിൻ്റെ തന്ത്രപരമായ പ്രാധാന്യമാണ് ഇതിൻ്റെ പ്രധാനകാരണം. അതിർത്തി പ്രദേശങ്ങൾക്ക് സമീപമുള്ള സാറ്റലൈറ്റ് ടെർമിനലുകൾ സുരക്ഷിതമായി നിരീക്ഷിക്കുകയും അനധികൃത ആക്സസ് അല്ലെങ്കിൽ ദുരുപയോഗം തടയുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിലനിശ്ചയിച്ച് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ലേലം നടത്തണമെന്നും നേരത്തെ മുകേഷ് അംബാനിയും സുനിൽ മിത്തലും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് നിരാകരിച്ചിരുന്നു.

Also Read:

ലേലം ഇല്ലാതാവുന്നതോടെ തങ്ങളുടെ സാധ്യത മങ്ങുന്നതായി ജിയോയും എയർടെലും ഭയപ്പെടുന്നുണ്ട്. 4 മില്യൺ ഉപഭോക്താക്കൾക്ക് ലോ-ലേറ്റൻസി ബ്രോഡ്ബാൻഡ് നൽകുന്നതിനായി സ്പേസ് എക്സിന്റെ യൂണിറ്റായ മസ്‌ക്കിന്റെ സ്റ്റാർലിങ്കിന്റെ 6,400 സജീവ ഉപഗ്രഹങ്ങൾ നിലവിൽ സജീവമാണ്. കുറഞ്ഞ ചെലവിൽ സ്റ്റാർലിങ്ക് നേരിട്ട് വിപണിയിലേക്ക് എത്തുമ്പോൾ ജിയോ പോലുള്ള സേവന ദാതാക്കൾക്കും തങ്ങളുടെ നിരക്ക് കുറയ്‌ക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വലിയ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാക്കുക.

ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഉയർന്ന ഡിമാൻഡുള്ള ഇന്ത്യയെ വലിയ വിപണിയായാണ് സ്റ്റാർലിങ്ക് കാണുന്നത്. ലേലത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയത്തിനുപകരം സർക്കാർ നിശ്ചയിക്കുന്ന വിലനിർണ്ണയം സ്റ്റാർലിങ്കിന്റെ എൻട്രി ചെലവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വഴി സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights: Government to ease licence rules for Elon Musk led Starlink

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us