ആപ്പിളിനോടും സാംസങിനോടും മത്സരിക്കാൻ എത്തുന്ന ഓപ്പോയുടെ പ്രീമിയം ഫോണായ ഓപ്പോ ഫൈൻഡ് എക്‌സ് 8 സീരിസ് നാളെ ലോഞ്ച് ചെയ്യും. ഇന്ത്യയിൽ ആദ്യമായി മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറിൽ എത്തുന്ന ഫോണാണിത്. ഫൈൻഡ് എക്‌സ് 8, ഫൈൻഡ് എക്‌സ് 8 പ്രോ എന്നീ സീരിസുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്.
6.59-ഇഞ്ച്, 6.78-ഇഞ്ച് എന്നിങ്ങനെയാണ് യഥാക്രമം ഫൈൻഡ് എക്‌സ് 8, ഫൈൻഡ് എക്‌സ് 8 പ്രോ എന്നിവയുടെ സ്‌ക്രീൻ വലിപ്പം. അമോൾഡ് പാനലുകൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഫോൺ 120 Hz ആണ് ഉള്ളത്. 5630 എംഎഎച്ച് ബാറ്ററിയാണ് ഫൈൻഡ് എക്‌സ് 8 ലുള്ളത്. പ്രോയിൽ 5910 എംഎഎച്ച് ബാറ്ററിയായിരിക്കും.
50 മെഗാപിക്‌സലിന്റെ പ്രൈമറി പ്രൈമറി വൈഡ് സെൻസർ, 50എംപി അൾട്രാവൈഡ് ഷൂട്ടർ, 50എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് കാമറയിൽ ഉപൾപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഫൈൻഡ് എക്‌സ് 8 പ്രോയിൽ 50MP മെയിൻ സെൻസർ, 50MP ടെലിഫോട്ടോ, 50MP 3x ടെലിഫോട്ടോ, 50MP അൾട്രാവൈഡ് ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇരു ഫോണുകളിലും 32 മെഗാപിക്‌സലിന്റെ ഫ്രണ്ട് കാമറയാണ് ഉള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 നാണ് ഫൈൻഡ് എക്‌സ് 8 സീരിസിൽ ഉപയോഗിക്കുന്നത്. ഓപ്പോ ഫൈൻഡ് എക്‌സ് 8 പ്രോ 16 ജിബി റാം 512 ജിബി മെമ്മറി ഫോണിന് 69000 രൂപയും ഫൈൻഡ് എക്‌സ് 8 ന് 48900 രൂപയുമാണ് പ്രതീക്ഷിക്കുന്ന വിലകൾ.
ഇന്തോനേഷ്യയിലെ ബാലിയിലാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. പേൾ വൈറ്റ്, സ്‌പേസ് ബാക്ല് വേരിയന്റുകളിലാണ് ഫോൺ എത്തുക. ഓപ്പോയുടെ വെബ്‌സൈറ്റ് വഴി ഫോണുകൾ മുൻകൂർ ബുക്ക് ചെയ്യാൻ സാധിക്കും.
Contnet Highlights: Oppo Find X8 series to arrive tomorrow Price Expectations and spec Details