'ജോലി ഭാരം കൂടുതലാണോ എന്റെ കൂടെ പോരൂ'; 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടു പോയി കുഞ്ഞന്‍ റോബോട്ട്| Video

എര്‍ബായ് എന്ന ചെറിയ റോബോട്ട് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

dot image

ചൈനയിലെ ഷാങ്ഹായിലെ ഒരു റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമില്‍ നിന്ന് എര്‍ബായ് എന്ന ചെറിയ റോബോട്ട് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സിസിടിവിയില്‍ പതിഞ്ഞ വിചിത്രമായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഹാങ്ചൗവിലെ യുനിട്രീ റോബോട്ടിക്സിന്റെ AI- പവര്‍ സൃഷ്ടിയായ എര്‍ബായ് ഒരു കമ്പനി ഷോറൂമിലുള്ള റോബോട്ടുകളുമായി മനുഷ്യനെപ്പോലെ സംസാരിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നു. എര്‍ബായ് വലിയ റോബോട്ടുകളെ അവരുടെ വര്‍ക്ക് സ്റ്റേഷനുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

റോബോട്ടുകള്‍ തമ്മിലുള്ള സംഭാഷണം ഇംഗ്ലീഷിലേക്ക് ഏകദേശം വിവര്‍ത്തനം ചെയ്തപ്പോള്‍, 'ഞാന്‍ ഒരിക്കലും ജോലിയില്‍ നിന്ന് ഇറങ്ങുന്നില്ല,' മറ്റ് റോബോട്ടുകളില്‍ ഒരാള്‍ പറഞ്ഞു. 'അപ്പോള്‍ നിങ്ങള്‍ വീട്ടിലേക്ക് പോകുന്നില്ലേ,' എര്‍ബായ് ചോദിച്ചു. 'എനിക്ക് വീടില്ല,' റോബോട്ട് മറുപടി പറഞ്ഞു. 'എങ്കില്‍ എന്നോടൊപ്പം വീട്ടിലേക്ക് വരൂ, എര്‍ബായ് പറഞ്ഞു. റോബോട്ടുകള്‍ അനുസരണയോടെ എര്‍ബായുടെ പിന്നാലെ നിരനിരയായി പോകുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, പലരും ഇത് തമാശയായി തള്ളിക്കളഞ്ഞു. എന്നിരുന്നാലും, ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയും എര്‍ബായിയുടെ നിര്‍മ്മാതാവും വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചു.

Content Highlights:tiny robot 'kidnaps' 12 larger bots from Chinese showroom. True story

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us