ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം ഡെവലപ്പർ ക്രാഫ്റ്റൺ തയ്യാറാക്കിയ ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യയുടെ ഗെയിമിന്റെ പുതിയ വേർഷൻ ലോഞ്ച് ചെയ്തു. ബിജിഎംഐ 3.5 വേർഷനാണ് വ്യാഴാഴ്ച മുതൽ ലഭ്യമായി തുടങ്ങിയത്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി പ്ലേസ്റ്റോറിൽ വ്യാഴാഴ്ച രാവിലെ 6.30 മുതലും ഐഒഎസ് ആപ്പ്‌സ്റ്റോറിൽ രാവിലെ 8.30 മുതലുമാണ് ഗെയിം ലഭ്യമായി തുടങ്ങിയത്.
ഐസ്മിയർ ഫ്രോണ്ടിയർ മോഡിൽ ഒരുങ്ങിയ ഗെയിമിൽ വാഹനങ്ങൾക്ക് പകരം മൃഗങ്ങളാണ് ഇത്തവണ എത്തുന്നത്. ഡ്രാഗൺ ബാറ്റിൽ, ഗ്ലേസിയർ വില്ലേജ് ഡ്രോപ്പ് പോയിന്റ് എന്നിവയും പുതിയ അപ്‌ഡേറ്റിലെ സവിശേഷതകളാണ്.
മഞ്ഞിന്റെ പശ്ചാത്തലത്തിൽ ഉള്ള പുതിയ ബിജിഎംഐ കളിക്കാർക്ക് പുതിയ അനുഭവമാണ് നൽകുന്നത്. ഫ്രോസ്‌റ്റൈം, ബീസ്റ്റ്-ടേമിംഗ് ഗ്രൗണ്ട്, തുടങ്ങിയവയും ഗെയ്മിന്റെ ഭാഗമാണ്. നാല് കളിക്കാർക്ക് സഞ്ചരിക്കാൻ മാമോത്തിനെ ഉപയോഗിക്കുമ്പോൾ രണ്ട് കളിക്കാർക്കായി സാബർ ടൂത്ത് കടുവകളെയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഫ്രോസ്റ്റ്‌ബോൺ ഡ്രാഗണിനെതിരെയാണ് പുതിയ അപ്‌ഡേറ്റിൽ കളിക്കേണ്ടത്. ഡ്രാഗണിനെ അതിന്റെ ഗുഹയിൽ കയറി തോൽപ്പിക്കണം. എക്‌സ്‌ക്ലൂസീവ് റിവാർഡുകളുള്ള വാർ പാസ്,
M416, M762 പോലുള്ള തോക്കുകൾക്കുള്ള ഗ്ലേസിയർ-തീം ഡിസൈനുകൾ എന്നിവയും ബിജിഎംഐയുടെ പ്രത്യേകതയാണ്.
Content Highlights: Animals instead of vehicles, new type of missions; BGMI 3. 5 new update OUT