ന്യൂജെൻ എആർ/വിആർ എക്സ്പീരിയൻസിന് നാടുവിടേണ്ടി വരും!; മെറ്റാ റേ-ബാനും വിഷൻ പ്രോയും ഇന്ത്യയിൽ ഉപയോഗിക്കാനാവില്ല

ആപ്പിൾ, മെറ്റ, സോണി ​ഗൂ​ഗിൾ തുടങ്ങിയ മുൻനിര കമ്പനികളുടെ അടുത്തതലമുറ ഓ​ഗ്മെൻ്റഡ് റിയാലിറ്റി/വിർച്വൽ റിയാലിറ്റി ഉത്പന്നങ്ങൾക്കായി ഇന്ത്യക്കാ‍ർ കാത്തിരിക്കേണ്ടി വരും. 6 GHz ബാൻഡിലുള്ള വൈഫൈ സ്പെക്ട്രത്തിൻ്റെ അഭാവമാണ് ഇന്ത്യൻ ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നത്

dot image

ആപ്പിൾ, മെറ്റ, സോണി ​ഗൂ​ഗിൾ തുടങ്ങിയ മുൻനിര കമ്പനികളുടെ അടുത്തതലമുറ ഓ​ഗ്മെൻ്റഡ് റിയാലിറ്റി/വിർച്വൽ റിയാലിറ്റി ഉത്പന്നങ്ങൾക്കായി ഇന്ത്യക്കാ‍ർ കാത്തിരിക്കേണ്ടി വരും. 6 GHz ബാൻഡിലുള്ള വൈഫൈ സ്പെക്ട്രത്തിൻ്റെ അഭാവമാണ് ഇന്ത്യൻ ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നത്. സോണി പ്ലേസ്റ്റേഷൻ 5 Pro, 6 GHz ബാൻഡിലുള്ള വൈഫൈ സ്പെക്ട്രത്തിൻ്റെ അഭാവം മൂലം ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നില്ല. PS5 Pro ഇന്ത്യയടക്കം ചില രാജ്യങ്ങളിൽ ലഭിക്കില്ലെന്ന് നേരത്തെ സോണി ഔദ്യോ​ഗികമായി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ആ​ഗോള വിപണിയിൽ പുറത്തിറങ്ങിയ Ray-Ban Meta സ്മാ‍‍ർട്ട് ​ഗ്ലാസ് ഇന്ത്യയിലേയ്ക്ക് ഇതുവരെ വന്നിട്ടില്ല. ഈ സ്മാ‍ർ‌ട്ട് ​ഗ്ലാസുകൾ Wi-Fi 6 സർ‌ട്ടിഫൈഡാണ്. 6 GHz Wi-Fi ബാൻഡിന് താഴെയുള്ള 2.4 GHz or 5 GHz ബാൻഡുകളിൽ കണക്ട് ചെയ്താൽ ഈ സ്മാ‍‍ർട്ട് ​ഗ്ലാസുകൾ കാര്യക്ഷമമായി പ്രവ‍ർ‌ത്തിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല 5G പോലുള്ള വയർലെസ് നെറ്റ്‌വർക്കുകളിൽ പ്രവർത്തിച്ചാൽ സ്മാ‍‍ർട്ട് ​ഗ്ലാസുകൾ പെട്ടെന്ന് ചൂടാകുന്ന പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്.

ആപ്പിളിൻ്റെ വിഷൻ പ്രോയും ഇന്ത്യയിൽ 6 GHz Wi-Fi ബാൻഡ് ലഭ്യമല്ലാത്തതിനാൽ ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല. എആവിആ‍ർ‌ ഡിവൈസുകൾക്ക് ലോ പവറും ഉയ‍ർന്ന ബാൻഡ്‌വിഡ്ത്തുമാണ് വേണ്ടത്. ഈ ഡിവൈസുകൾ 5G പോലുള്ള വയർലെസ് നെറ്റ്‌വർക്കുകളിൽ പ്രവ‍ർത്തിച്ചാൽ ഈ ഡിവൈസുകൾ ചൂടാകുക മാത്രമല്ല ഇൻഡോറിൽ പ്രവർത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. ഈ ഉപകരണം ഏറ്റവും നന്നായി പ്രവർത്തിക്കാൻ 6E & 7 പോലുള്ള വൈഫൈകൾ ആവശ്യമാണെന്നുമാണ് വിദ​ഗ്ധ‍ർ ചൂണ്ടിക്കാണിക്കുന്നത്.

6E പിന്നാലെ ഇറങ്ങിയ Wi-Fi 7 ആണ് നിലവിൽ ഏറ്റവും നൂതനമായ ടെക്നോളജി അഡാപ്റ്റ് ചെയ്തിരിക്കുന്നത്. ലേറ്റൻസി കുറവാണെന്നതും സ്പീഡ് കൂടുതലാണെന്നതുമാണ് ഇതിൻ്റെ പ്രധാനസവിശേഷത. ഇന്ത്യ ഇതുവരെ 6 GHz ബാൻഡ് ഉപയോ​ഗിക്കുന്നതിന് റെ​ഗുലാരിറ്റി ക്ലിയറൻസ് നൽകിയിട്ടില്ല. ടെലികോം കമ്പനികളും ടെക് സ്ഥാപനങ്ങളും തമ്മിലുള്ള ബാൻഡിൻ്റെ മേലുള്ള തർക്കമാണ് ഇതിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 5Gയ്ക്ക് ആവശ്യമുള്ള 6 GHz ബാൻഡ് അനുവദിക്കണമെന്നാണ് ടെലികോം കമ്പനികൾ ആവശ്യപ്പെടുന്നത്. Wi-Fi സ‍ർവ്വീസുകൾ മെച്ചപ്പെടുത്താൻ, മുഴുവനായോ ഭാ​ഗികമായോ സ്പെക്ട്രം ബാൻഡുകൾ ഡിലൈസൻസ് ചെയ്യണമെന്നാണ് ടെക് കമ്പനികൾ ആവശ്യപ്പെടുന്നത്.

5925-7125 MHz റെയ്ഞ്ചിലുള്ള സ്പെക്ട്രത്തിലാണ് 6 GHz ബാൻഡ് ഉൾപ്പെടുന്നത്. ഇത് ഉയർന്ന വേ​ഗതയിൽ ഡാറ്റകൾ കൈകാര്യം ചെയ്യാൻ ലോകവ്യാപകമായി ഉപയോ​ഗിക്കുന്നു. ലോകത്ത് പ്രമുഖരാജ്യങ്ങളെല്ലാം Wi-Fi സേവനങ്ങൾക്കായി 6 GHz ബാൻഡാണ് ഉപയോ​ഗിക്കുന്നത്. 6 GHz ബാൻഡിൽ ഉപയോ​ഗിക്കാൻ കഴിയുന്ന ദശലക്ഷക്കണക്കിന് Wi-Fi അധിഷ്ഠിത ഉപകരണങ്ങളാണ് ഈ വർഷം വിപണിയിലെത്താൻ തയ്യാറെടുക്കുന്നത്. ഏതാണ്ട് 200 ടെക്ക്കമ്പനികളാണ് 6 GHz ബാൻഡിൽ ഉപയോ​ഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ തയ്യാറാക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബാൻഡിൻ്റെ അപ്പ‍ർ പോർ‌ഷൻ 6425-7125 MHz ടെലകോം സേവനങ്ങൾക്കും ലോവർ പോർഷൻ വൈഫൈ ആവ്യങ്ങൾക്കും മാറ്റിവെയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സെക്രട്ടറിമാരുടെ ഒരു കമ്മിറ്റി ഇത് സംബന്ധിച്ച് ആലോചിക്കുന്നതായും റിപ്പോർ‌ട്ടുണ്ട്.

നിലവിൽ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഉപഗ്രഹ പ്രവർത്തനത്തിനായി ഈ ബാൻഡ് ഉപയോഗിക്കുന്നുണ്ട്. ടെലികോം സേവനങ്ങൾക്കായി ബാൻഡ് അനുവദിച്ചാൽ ഉപഗ്രഹങ്ങളുമായുള്ള ആശയവിനിമയ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇസ്രോയുടെ ആശങ്കകൾ കണക്കിലെടുത്ത്, ഘട്ടം ഘട്ടമായി ഉയർന്ന കു ബാൻഡായ 12 GHzലേയ്ക്ക് ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങൾ മാറ്റാണ് സർക്കാരിൻ്റെ പദ്ധതിയെന്നാണ് അധികൃതരെ ഉദ്ധരിച്ച് റിപ്പോ‍ർട്ട് ചെയ്യുന്നത്.

ലേലമില്ലാതെ 6 ജിഗാഹെർട്‌സ് ബാൻഡിൽ സ്‌പെക്‌ട്രം അനുവദിക്കുന്നത് സർക്കാർ ഖജനാവിന് 3 ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് ടെലികോം കമ്പനികൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ടെക് കമ്പനികളെ പ്രതിനിധീകരിക്കുന്ന ദി ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം ടെലികോം കമ്പനികളുടെ നിലപാടിനെ എതിർക്കുകയാണ്. വൈ-ഫൈയ്‌ക്കായി 6 ജിഗാഹെർട്‌സ് ബാൻഡ് അസൈൻ ചെയ്യുന്നതിലൂടെ, രാജ്യത്ത് കണക്ഷൻ ഇല്ലാത്തതും കണക്ഷൻ പുരോ​ഗമിക്കുന്നതുമായ ഇടങ്ങിലെ ജനങ്ങൾക്ക് 5 ജി പോലുള്ള സേവനം നൽകാൻ ഇന്ത്യക്ക് അവസരമുണ്ടാകുമെന്നുമാണ് ബിഐഎഫ് ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Consumers in India will have to wait for Apple, Meta, Sony next-gen gadgets

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us