കേന്ദ്രമന്ത്രിസഭാ തീരുമാനം അനുകൂലം, കുതിച്ചുയർന്ന് വോഡഫോൺ ഐഡിയ ഓഹരി വില

നിലവിൽ ബാങ്ക് ഗ്യാരന്റി ഇനത്തിൽ സർക്കാരിന് 24,700 കോടി രൂപയിലധികം വിഐ കുടിശ്ശിക വരുത്തിയിട്ടുണ്ട്

dot image

സ്‌പെക്ടം അനുവദിച്ച വകയിൽ ബാങ്ക് ഗ്യാരണ്ടിയായി നൽകേണ്ട തുക ഒഴിവാക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെ കുതിച്ചുയർന്ന് വോഡാഫോൺ ഐഡിയയുടെ ഓഹരി വില. 022-ന് മുമ്പ് വാങ്ങിയ സ്‌പെക്ട്രത്തിന് ടെലികോം ഓപ്പറേറ്റർമാർക്കുള്ള ബാങ്ക് ഗ്യാരന്റി ഒഴിവാക്കുന്നതിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയത്.

ചൊവ്വാഴ്ച ഓഹരി വിപണിയിൽ വിഐയുടെ ഓഹരി വില 18.79 ശതമാനം ഉയർന്ന് 8.28 രൂപയായി. ടാറ്റ ടെലിസർവീസസ് മഹാരാഷ്ട്ര (ടിടിഎംഎൽ) ബിഎസ്ഇയിൽ 12 ശതമാനം ഉയർന്ന് ഓഹരി വില 77.18 രൂപയും മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) ഓഹരിവില 5% ഉയർന്ന് 49.60 രൂപയായി.

സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് വിഐ, ഭാരതി എയർടെൽ തുടങ്ങിയ അഭ്യന്തര സർവീസ് പ്രൊവൈഡർമാർക്ക് ബാങ്ക് ഗ്യാരണ്ടിയായി ഇതിനോടകം 30,000 കോടി രൂപയിലധികം ബാധ്യതയുണ്ട്. ഈ ബാധ്യതകൾ കുറച്ചു തരണമെന്ന് സർക്കാരിനോട് ടെലികോം കമ്പനികൾ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയണ് കേന്ദ്രകാബിനറ്റ് ഇതിൽ തീരുമാനമെടുത്തത്. നിലവിൽ ബാങ്ക് ഗ്യാരന്റി ഇനത്തിൽ സർക്കാരിന് 24,700 കോടി രൂപയിലധികം വിഐ കുടിശ്ശിക വരുത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തിലൂടെ ഈ തുക കമ്പനിക്ക് ആശ്വാസമാവും. 2022ന് മുമ്പ് വാങ്ങിയ സ്‌പെക്ട്രത്തിന് ടെലികോം ഓപ്പറേറ്റർമാർക്കുള്ള ബാങ്ക് ഗ്യാരന്റി ഒഴിവാക്കാമെന്നാണ് കേന്ദ്ര കാബിനറ്റ് തീരുമാനം എടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ടെലികോം കമ്പനികളെ പ്രതിനിധീകരിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) 2022ന് മുമ്പ് നടന്ന ലേലങ്ങൾക്കുള്ള ബാങ്ക് ഗ്യാരണ്ടികൾ ഒഴിവാക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് അഭ്യർത്ഥിച്ചത്. പുതിയ തീരുമാനത്തോടെ അടുത്ത 15 മാസത്തിനുള്ളിൽ കമ്പനിക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് വിഐയുടെ വിലയിരുത്തൽ. നിലവിലെ താരിഫിൽ 15 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

Content Highlights: Vodafone Idea share price surges in favor of Union Cabinet decision

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us