ഡിസംബറെത്തി, പുതിയ സ്മാര്‍ട്ട്‌ഫോണുകളുമെത്തി; അറിയാം, വര്‍ഷാവസാനത്തിലെ കിടിലന്‍ ലോഞ്ചുകള്‍

ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന സ്മാര്‍ട്‌ഫോണുകളുടെ വിശദമായ അവലോകനം ചുവടെയുണ്ട്.

dot image

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ കുത്തൊഴുക്കാണ് ഡിസംബറിലൊരുങ്ങുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയില്‍ തീര്‍ത്ത മുന്‍നിര മോഡലുകള്‍ മുതല്‍ ദൈനംദിന ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോണുകള്‍ വരെ നിരത്തിലെത്തും. വിവോ, ഷഓമി, വണ്‍പ്ലസ്, റിയല്‍മീ തുടങ്ങിയ ഏവരും കാത്തിരിക്കുന്ന സ്മാര്‍ട്‌ഫോണുകളുടെ പുത്തന്‍ മോഡലുകള്‍ ഈ വര്‍ഷാവസാനം വിപണി കീഴടക്കുമെന്നാണ് സൂചന. ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന സ്മാര്‍ട്‌ഫോണുകളുടെ വിശദമായ അവലോകനം ചുവടെയുണ്ട്.

വിവോ എക്‌സ് 200 സീരീസ്

ഡിസംബര്‍ 12 നോട് കൂടി വിവോ എക്‌സ്200 വിപണിയിലെത്തുമെന്നാണ് സൂചന. മീഡിയാടെക് ഡൈമന്‍സിറ്റി 9400 നിര്‍മിക്കുന്ന ചിപ്‌സെറ്റ് മെച്ചപ്പെട്ട പ്രകടനത്തിനും ഊര്‍ജ കാര്യക്ഷമതയ്ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വിവോ എക്‌സ്200, എക്‌സ്200 പ്രോ എന്നിവ പ്രീമിയം ഫോട്ടോഗ്രഫി, ഡിസ്‌പ്ലേ സാങ്കേതിക വിദ്യകളും വാഗ്ദാനം ചെയ്യുന്നു.

ഐക്യു00 13

ഡിസംബര്‍ മൂന്നാണ് ഐക്യു00 13ന്റെ ലോഞ്ച് തീയതി. തടസമില്ലാതെ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാനും ഗെയിമിങ്ങിനും വേണ്ടി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഒരുക്കിയിരിക്കുന്നത്. 6,000mAh ബാറ്ററി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഒരുക്കുന്നു.

iQ0013

അസ്യൂസ് ആര്‍ഒജി ഫോണ്‍ 9

ഡിസംബര്‍ പകുതിയോടെ വിപണി കീഴടക്കാന്‍ അസ്യൂസ് എത്തിച്ചേരും. ഗെയിമര്‍മാരെ ലക്ഷ്യം വെച്ചുള്ള ഫോണ്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. വിപുലമായ കൂളിങ് സിസ്റ്റവും ഇതിലുണ്ട്. ആര്‍ഒജി ഫോണ്‍ 9 ഗെയിമിം​ഗ് രംഗത്ത് അസ്യുസിന്റെ സ്ഥാനം ഉറിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Asus ROG

വണ്‍ പ്ലസ് 13

ഡിസംബര്‍ അവസാനത്തോടെ ക്രിസ്മസ്-ന്യൂ ഇയര്‍ സമ്മാനമായി ഫോണ്‍ പ്രേമികളിലേക്ക് വണ്‍ പ്ലസ് 13 എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

One Plus

ഷഓമി 15

ഡിസംബര്‍ പകുതിയോടെ ഷഓമി 15ഉം വിപണിയിലെത്തും. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. നൂതന ക്യാമറ സവിശേഷതകളും ഒപ്റ്റിമൈസ് ചെയ്ത എംഐയുഐയും ഷഓമി 15ന്റെ പ്രത്യേകതയാണ്.

റെഡ്മി നോട്ട് 14 സീരീസ്

മുഴുവന്‍ ദിവസ പ്രവര്‍ത്തനത്തിനായി 6,200mAh ബാറ്ററിയാണ് റെഡ്മി നോട്ട് 14 സീരീസില്‍ ഉപയോഗിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്‌ലിയായ റെഡ്മി നോട്ട് 14 ഡിസംബര്‍ പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

റിയല്‍ മീ 14 സീരീസ്

6,000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണ്‍ ദീര്‍ഘകാല ഉപയോഗം ഉറപ്പാക്കുന്നു. റിയല്‍ മീ 14 സീരീസുകള്‍ ഡിസംബര്‍ പകുതിയോടെ വിപണിയിലെത്തും.

Realme 14

Content Highlights: Smart Phones which launched December

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us