ബാറ്ററി ലൈഫിൽ ഞെട്ടിക്കാനൊരുങ്ങി റിയൽമിയുടെ നിയോ 7 ഫോണുകൾ. 7000mAh ബാറ്ററിയാണ് പുതിയ ഫോണിന്റെ പ്രത്യേകത. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസത്തോളമാണ് ഫോണിന്റെ ചാർജ് ലഭിക്കുക. CATL - മായി ചേർന്നാണ് റിയൽമി പുതിയ നിയോ 7 ന്റെ ബാറ്ററി വികസിപ്പിച്ചെടുത്തത്.
23 മണിക്കൂർ തുടർച്ചയായ പ്ലേബാക്ക്, 22 മണിക്കൂർ തുടർച്ചയായി മാപ്പ് ഉപയോഗം, 89 മണിക്കൂർ വരെ തുടർച്ചയായ മ്യൂസിക് പ്ലേബാക്ക് എന്നിവയാണ് ഫോണിന്റെ പ്രത്യേകത. ഇതിന് പുറമെ 14 മണിക്കൂറിലധികം നേരം നീണ്ടു നിൽക്കുന്ന വീഡിയോ കോളിങ് കപ്പാസിറ്റിയും ഫോണിനുണ്ട്.
800Wh/L ഊർജ സാന്ദ്രതയുള്ള, ഉയർന്ന ട്രാൻസ്മിറ്റൻസ് ഇലക്ട്രോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 7000 mAh ബാറ്ററിയാണെങ്കിലും ഫോണിന് 8.5 എംഎം കനം മാത്രമാണ് ഉള്ളത്. ഡിസംബർ 11 ന് ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഫോണിന് ഇന്ത്യയില്‍ വില 29,060 ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
1.5 കെ റെസല്യൂഷനുള്ള AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന് പുറമെ 80 വാർട്‌സിന്റെ വയർഡ് ചാർജിങാണ് നിയോ 7 നായി കമ്പനി നൽകുന്നത്. റിയൽമി ജിടി നിയോ 6 ന്റെ പിൻഗാമിയായിട്ടാണ് പുതിയ ഫോൺ എത്തുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്സെറ്റാണ് പുതിയ നിയോ 7 ന് ഉപയോഗിച്ചിരിക്കുന്നത്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയും ഇന്ത്യയിൽ നിയോ 7 ഇതിനോടകം പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Content Highlights: 7000 mAh ബാറ്ററിയുമായി Realme Neo7 pre booking Started in India