
ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അപ്‌ഡേഷനുമായി ഗൂഗിള്‍ ഫോട്ടോസ്. 'അണ്‍ഡു ഡിവൈസ് ബാക്കപ്പ് (Undo device backup)' എന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിക്കുന്നത്. ഫോണില്‍ നിന്ന് വീഡിയോകളും ഇമേജുകളും ഡിലീറ്റ് ചെയ്യാതെ തന്നെ ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഇവ കളയാനുള്ള ഓപ്ഷനാണ് അണ്‍ഡു ഡിവൈസ് ബാക്കപ്പ്.
ഫോട്ടോസ് ഫോണില്‍ നിന്ന് നീക്കം ചെയ്യാതെ ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ ഫീച്ചര്‍ വളരെ ഉപകാരപ്രദമായിരിക്കും. ഒരു തവണ ഗൂഗിള്‍ ഫോട്ടോസ് ബാക്കപ്പ് ഡിലീറ്റ് ചെയ്താല്‍ ആ ഫോണിലെ ബാക്ക് അപ് സ്വയം തന്നെ ഓഫാകുന്നതായിരിക്കും.
ഗൂഗിള്‍ ഫോട്ടോസ് ആപ്പ് ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്തുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഫോട്ടോസ് സെറ്റിങ്ങ്‌സിലെ ബാക്ക് അപ്പില്‍ ക്ലിക്ക് ചെയ്യുക. ഈ ഭാഗത്ത് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ 'അണ്‍ഡു ബാക്ക് അപ് ഫോര്‍ ദിസ് ഡിവൈസ്' എന്ന ബട്ടണ്‍ കാണാന്‍ സാധിക്കും.
ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് 'ഐ അണ്ടര്‍സ്റ്റാന്‍ഡ് മൈ ഫോട്ടോസ് ആന്‍ഡ് വീഡിയോസ് ഫോര്‍ ദിസ് ഡിവൈസ് വില്‍ ബി ഡിലീറ്റഡ്' എന്ന ബോക്‌സില്‍ ടിക് ചെയ്യുക. അവസാനം ഡിലീറ്റ് ഫോട്ടോസ് ബാക്ക് അപ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോട്ടോസ് ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെടുന്നതായിരിക്കും.
നിലവില്‍ ഐഒഎസില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുന്നുള്ളു. ഉടന്‍ തന്നെ ആന്‍ഡ്രോയിഡിലും ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Google photos new feature Undo device backup