നിങ്ങളുടെ സിംകാര്‍ഡ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?എങ്ങനെ അറിയാം

ഒരു ആധാര്‍ ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ വാങ്ങാം? സിംകാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ എന്തൊക്കെ?

dot image

ആധാര്‍കാര്‍ഡ് ഇല്ലാതെ നമുക്ക് പ്രധാനപ്പെട്ട കാര്യങ്ങളൊന്നും ഇന്ന് സാധ്യമല്ല. ബാങ്കിലെ ആവശ്യങ്ങള്‍ക്ക്, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍, അങ്ങനെ എന്തിനും ഏതിനും തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് വേണം. അതുപോലെതന്നെയാണ് മൊബൈല്‍ സിംകാര്‍ഡിന്റെ കാര്യവും. പല തട്ടിപ്പുകളും നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ പേരില്‍ വ്യാജ സിംകാര്‍ഡ് ആരെങ്കിലും എടുത്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? ഇനി അത്തരത്തിലൊരു വ്യാജ സിംകാര്‍ഡ് ഉപയോഗിച്ച് നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യാറുണ്ടോ? ഒരു ആധാര്‍ ഉപയോഗിച്ച് എത്ര സിം കാര്‍ഡുകള്‍ എടുക്കാന്‍ സാധിക്കും? അറിയാം സിം കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുന്നത് സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാന്‍ നിങ്ങളെ സഹായിക്കും. മറ്റൊരാളുടെ പേരില്‍ സിംകാര്‍ഡ് എടുത്ത് സൈബര്‍ തട്ടിപ്പുകള്‍ നടത്താന്‍ ഇന്ന് വളരെ എളുപ്പമാണ്. ഇതുപയോഗിച്ച് പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുമുണ്ട്.

സ്വന്തം പേരിലുള്ള സിംകാര്‍ഡുകള്‍ എങ്ങനെ പരിശോധിക്കാം

  • ഇക്കാര്യം അറിയാനായി ടെലികോം വകുപ്പിന്റെ വെബ്‌സൈറ്റായ sancharsaathi.gov.in എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക.
  • സിറ്റിസണ്‍ സെന്‍ട്രിക് സര്‍വ്വീസസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് know your mobile connection എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ശേഷം മൊബൈല്‍ നമ്പര്‍ നല്‍കി OTP വേരിഫൈ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട സിംകാര്‍ഡുകളുടെ വിവരങ്ങള്‍ ലഭിക്കും.

ഒരു ആധാര്‍ ഉപയോഗിച്ച് എത്ര സിംകാര്‍ഡ് വാങ്ങാം

ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി ഒന്‍പത് സിംകാര്‍ഡുകള്‍ എടുക്കാന്‍ സാധിക്കും. ഒരു ആധാറില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ 50,000 രൂപ മുതല്‍ 2 ലക്ഷം രൂപവരെ പിഴ ചുമത്തപ്പെടും.

നിങ്ങളുടെ അറിവില്‍ അല്ലാത്ത സിംകാര്‍ഡ് കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ

ഏതെങ്കിലും സിംകാര്‍ഡ് നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതായി കണ്ടാല്‍ not required എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് അത് റിപ്പോര്‍ട്ട് ചെയ്യാം. ഇതിന് പണമൊന്നും നല്‍കേണ്ടതില്ല.


Content Highlights : Is someone else using your SIM card? How to know? How many SIM cards can be purchased with one Aadhaar? What are SIM card scams?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us