'എന്ത് ചതിയിത്, വല്ലാത്ത വിധിയിത്...' ഗോവ ട്രിപ്പിനിറങ്ങി, ഗൂഗിള്‍ മാപ്പ് എത്തിച്ചത് കൊടുംകാട്ടില്‍!

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച കുടുംബം എത്തിപ്പെട്ടത് കൊടുംകാട്ടില്‍

dot image

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് വെള്ളത്തില്‍ വീണതും വഴിതെറ്റിയതും പോലെയുള്ള സംഭവങ്ങളൊക്കെ ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് നമ്മള്‍ കേള്‍ക്കാറുണ്ട്. അങ്ങനെ വഴിചോദിച്ച ആളുകളെ വഴിതെറ്റിച്ച് കാട്ടിലെത്തിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

ബീഹാറില്‍ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന കുടുംബം വഴി കണ്ടെത്തുന്നതിനായി ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുകയായിരുന്നു. വിവേകും അമിതും ഗുരുഗ്രാമില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ഗോവയിലേക്ക് പോയത്. കുറേ ദൂരമൊക്കെ ശരിക്കുള്ള വഴി കാണിച്ചുകൊടുത്ത ശേഷം ഗൂഗിള്‍ മാപ്പിന് ചെറുതായൊന്ന് വഴിതെറ്റി. എന്താണ് സംഭവിച്ചതെന്നല്ലേ?. ബീഹാറില്‍ നിന്ന് പുറപ്പെട്ട കുടുംബം എത്തിച്ചേര്‍ന്നത് ബെലഗാവി ജില്ലയിലെ ഖാനാപൂരിലെ ഭീംഗഡ് വനമേഖയിലാണ്.

ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെയുള്ള വഴിയാണ് ഗൂഗിള്‍മാപ്പ് ഇവരെ കൊണ്ടുപോയത്. അപട സാധ്യതയുള്ള വഴിയിലൂടെയാണ് പോകുന്നതെന്ന് മനസ്സിലാകാതെയാണ് ഇവര്‍ എട്ട് കിലോമീറ്ററോളം ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിച്ചത്. വനത്തിനുള്ളില്‍ ഏറെ ദൂരം സഞ്ചരിച്ചതിലൂടെ മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കാതെയായി. മറ്റ് നിവൃത്തി ഇല്ലാതായതോടെ രാത്രിയില്‍ അവര്‍ക്ക് കാറില്‍ തന്നെ താമസിക്കേണ്ടി വന്നു.

നേരം വെളുക്കുന്നതുവരെ കാത്തിരുന്ന ഇവര്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കണ്ടെത്താനായി നാല് കിലോമീറ്ററോളം തിരികെ നടക്കേണ്ടി വന്നു. പിന്നീട് എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയും ലോക്കല്‍ പോലീസിന്റെ പെട്ടെന്നുളള ഇടപെടല്‍ ഉണ്ടാവുകയും ചെയ്തു. പിന്നീട് പോലീസ് ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.


Content Highlights :The family got lost in the Google map and ended up in the forest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us