AI സാങ്കേതിക വിദ്യ ഉപയോഗിച്ച് പല നേട്ടങ്ങളും ശാസ്ത്രലോകം വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഭാഷ പഠിക്കുന്ന വിദ്യ മുതല്‍ മനുഷ്യനില്‍ സര്‍ജറി ചെയ്യുന്ന റോബോട്ടുകളെക്കുറിച്ചുവരെ നമ്മള്‍ അറിഞ്ഞുകഴിഞ്ഞു. ഇതാ പുതിയ വിശേഷം, എലികളുടെ പെരുമാറ്റം പഠിക്കാന്‍ ഒരു ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ട് AI പരിശീലിത റോബോട്ടിക് എലിയെ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. New Scientist ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് Beiging Institute Of Technology യിലെ ശാസ്ത്രജ്ഞനായ Qing She പറയുന്നത് ഈ റോബോട്ടിക് എലിക്ക് ധാരാളം പ്രത്യേകതകളുണ്ടെന്നാണ്.
ഈ റോബോട്ടിക് എലികള്‍ക്ക് മൃഗങ്ങള്‍ക്ക് സമാനമായ രൂപവും ചലനവും ഒക്കെയാണ്. മാത്രമല്ല റോബോട്ടിക് എലികള്‍ക്ക് സാധാരണ എലികളുടെ ഗന്ധം പോലും ഉണ്ട്. അതായത് AI പരിശീലിപ്പിച്ച എലിയെ രൂപകല്‍പ്പന ചെയതിരിക്കുന്നത് ഒരു യാഥാര്‍ഥ എലിയുടെ ശാരീരിക പ്രത്യേകതകളെല്ലാം ഉള്‍ക്കൊളളിച്ചുകൊണ്ടാണ്. ഒരു ബയോണിക് നല്ലെട്ട്, കണ്ണുകള്‍, രണ്ട് മുന്‍കൈകള്‍, ചലനം സാധ്യമാക്കാനും ചുറ്റി സഞ്ചരിക്കാനും സാധിക്കുന്ന ചക്രങ്ങള്‍ എന്നിവയൊക്കെ റോബോട്ടിക്ക് എലികള്‍ക്കുണ്ട്. റോബോട്ടിന്റെ യഥാര്‍ഥ ഗന്ധം മറയ്ക്കുന്നതിനും എലികള്‍ക്ക് സമാനമായ ഗന്ധം സൃഷ്ടിക്കുന്നതിനുമായി അവയെ എലിമൂത്രം കൊണ്ട് പൊതിയുകയായിരുന്നു.
റോബോട്ടിക് എലികളെ സൃഷ്ടിച്ചിരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം എലികളിലെ വികാരങ്ങള്‍, അവയുടെ സാമൂഹിക പെരുമാറ്റം ബോധശക്തി എന്നിവ വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നതിനാണ്. മൂന്ന് മണിക്കൂറിലധികെ റോബോട്ടിക്ക് എലിയെ യഥാര്‍ഥ എലികളുടെ കൂടെ കിടത്തിയാണ് പരീക്ഷണങ്ങള്‍ നടത്തിയത്. യഥാര്‍ഥ എലികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം AI , കാലത്തിനൊത്ത് തന്റെ സ്വഭാവം ക്രമീകരിക്കുകയായിരുന്നു. റോബോട്ടിക് എലി അക്രമണാത്മകമായി പ്രതികരിച്ചാല്‍ യഥാര്‍ഥ എലികള്‍ ഭയപ്പെടുകയും സൗഹാര്‍ദ്ദ പരമായി ഇടപെട്ടാല്‍ തിരിച്ചും അതുപോലുള്ള മൃദു സമീപനം കാണിക്കുകയും ചെയ്തിരുന്നു.വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള റോബോട്ടിന്റെ കഴിവ് മൃഗങ്ങളുടെ പെരുമാറ്റം പഠിക്കുന്നതിനും അതിലൂടെ അവയുടെ ക്ഷേമത്തിന് സഹായിക്കുന്ന പുരോഗതിയിലേക്കും നയിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ
.
Content Highlights : A Chinese institute has built an AI-trained robotic rat to study rat behavior