പൊതുസ്ഥലങ്ങളിലെ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. റെയില്‍വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ബസ് സ്റ്റാന്‍ഡ്, ഹോട്ടല്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ചാര്‍ജിംഗ് പോര്‍ട്ടുകളില്‍ ചാര്‍ജ് ചെയ്യുന്നവരെ സൈബര്‍ ക്രിമിനലുകള്‍ പിടികൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുഎസ്ബി കേബിളാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനും ഡേറ്റ കൈമാറുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത്. ഇത് അവസരമായി കണ്ട് ഹാക്കര്‍മാര്‍ ഫോണിലെ ബാങ്കിങ് ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരിയായ രീതിയിലല്ല യുഎസ്ബി ചാര്‍ജിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നതെങ്കില്‍ ഭീഷണി നിലനില്‍ക്കുന്നതായി സൈബര്‍ സെക്യൂരിറ്റി വിദഗ്ധ ഡോ. ഹര്‍ഷ മുന്നറിയിപ്പ് നല്‍കി.
സൈബര്‍ കുറ്റവാളികള്‍ ഡാറ്റ മോഷ്ടിക്കാന്‍ പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാം. ഡാറ്റ മോഷ്ടിക്കുന്നതിനോ മാല്‍വെയര്‍ ഉപകരണങ്ങളിലേക്ക് കടത്തിവിട്ട് തട്ടിപ്പ് നടത്താനോ ഉള്ള സാധ്യത കൂടുതലാണ്. മൊബൈല്‍ ഫോണ്‍ ബാറ്ററി കുറവാണെങ്കില്‍ കേവലം ചാര്‍ജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാല്‍ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്നില്ല. തട്ടിപ്പുകാര്‍ ഇത് മുതലെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വഴികളിലൂടെയാണ് പ്രധാനമായും സൈബര്‍ കുറ്റവാളികള്‍ ഡാറ്റ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ആദ്യം, ഒരു പബ്ലിക് യുഎസ്ബി പോര്‍ട്ടില്‍ ഫോണ്‍ പ്ലഗ് ചെയ്യുമ്പോള്‍, സുരക്ഷാ വീഴ്ച കണ്ടെത്തി ഹാക്കര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും. ഇത് സാമ്പത്തിക വിവരങ്ങള്‍, പാസ്വേഡുകള്‍, ബാങ്കിങ് വിശദാംശങ്ങള്‍, വ്യക്തിഗത ഫയലുകള്‍ എന്നിവ പോലുള്ള ഡാറ്റ മോഷ്ടിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം, ഇത് ഐഡന്റിറ്റി മോഷണത്തിനോ സാമ്പത്തിക നഷ്ടത്തിനോ കാരണമാകാം. രണ്ടാമതായി, ഫോണില്‍ മാല്‍വെയറോ വൈറസുകളോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സൈബര്‍ കുറ്റവാളികള്‍ യുഎസ്ബി പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്തേക്കാം. ഇവ ഉപയോഗിച്ച് ഫോണ്‍ ഡാറ്റ ക്ലോണ്‍ ചെയ്യാനും അത് ഹാക്കറുടെ ഉപകരണത്തിലേക്ക് മാറ്റാനും കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍, പ്രത്യേകിച്ച് പഴയ തലമുറ ഫോണുകള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുഎസ്ബി പോര്‍ട്ട് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
Content Highlights: cybercriminals target public mobile charging stations to steal data