എയർടാഗ് സൂക്ഷിക്കുക, ഗുരുതര അപകടം ഉണ്ടായേക്കും; മുന്നറിയിപ്പുമായി ആപ്പിൾ

ഉടൻ തന്നെ എയർടാഗ് 2 ആപ്പിൾ പുറത്തിറക്കാനുള്ള സാധ്യതയുണ്ട്

dot image

ആപ്പിളിന്റെ ഇന്നവേഷനുകളിൽ ഏറെ പുതുമയുള്ള ഒന്നായിരുന്നു ആപ്പിൾ എയർടാഗ്. ഉപഭോക്താവിന്റെ ഉപകരണങ്ങളും മറ്റും ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന എയർടാഗ് ലോകമെമ്പാടും ജനപ്രിയമായ ടെക് ഉപകരണമാണ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ എയർടാഗ് ഗുരുതര അപകടം ഉണ്ടാക്കിയെക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിൾ ഇപ്പോൾ.

ആപ്പിൾ എയർടാഗ് ശ്രദ്ധിക്കണമെന്നും കുട്ടികൾ വായിലിടാനും ഇതുവഴി അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്നും ആപ്പിൾ എയർടാഗിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ (സിപിഎസ്സി) മുന്നറിയിപ്പാണ് ആപ്പിൾ നൽകിയിരിക്കുന്നത്.

എയർടാഗിന്റെ ബാറ്ററി കമ്പാർട്ടുമെന്റിനുള്ളിലും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബട്ടണുകളോ കോയിൻ ബാറ്ററികളോ പോലുള്ള ഉൽപ്പന്നങ്ങൾ വിഴുങ്ങാനുള്ള സാധ്യതയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് സുരക്ഷാ ലേബലുകളും മുന്നറിയിപ്പും നൽകണമെന്നാണ് നിയമം എന്നാൽ ആപ്പിൾ ഈ നിയമം ലംഘിച്ചെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് എയർടാഗിൽ ആപ്പിൾ ഇപ്പോൾ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

എയർടാഗിൽ ഉപയോഗിക്കുന്ന ലിഥിയം കോയിൻ സെൽ ബാറ്ററിയാണ് അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തു. എയർടാഗിനുള്ളിലെ മുന്നറിയിപ്പിന് ഒപ്പം എയർടാഗ് ട്രാക്ക് ചെയ്യാനുള്ള ഫൈൻഡ് മൈ ആപ്പിലും ഈ മുന്നറിയിപ്പ് നൽകാറുണ്ട്. ഉടൻ തന്നെ എയർടാഗ് 2 ആപ്പിൾ പുറത്തിറക്കാനുള്ള സാധ്യതയുമുണ്ട്.

പുതിയ എയർടാഗിൽ ആപ്പിളിന്റെ രണ്ടാം തലമുറ അൾട്രാ വൈഡ്ബാൻഡ് ചിപ്പോ അല്ലെങ്കിൽ അതിന് തുല്ല്യമായ ചിപ്പോ ആയിരിക്കും ഉപയോഗിക്കുക. ഐഫോൺ 15-ലും ആപ്പിൾ വാച്ച് അൾട്രാ 2-ലും കഴിഞ്ഞ വർഷം ഇതേ ചിപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്.

Content Highlights: Apple with a warning about airtag serious danger may occur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us