ഇപിഎഫ്ഒ 3.0 ആപ്പ് മെയ്-ജൂണ്‍ മാസങ്ങളില്‍ പുറത്തിറക്കും

ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യവും മൊബൈല്‍ ആപ്പും മെയ്- ജൂണ്‍ മാസത്തോടെ

dot image

ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യവും മൊബൈല്‍ ആപ്പും മെയ്- ജൂണ്‍ മാസത്തോടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിലവില്‍ മുഴുവന്‍ ഐടി സംവിധാനവും നവീകരിക്കുന്ന ഇപിഎഫ്ഒ 2.0 യുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ ആക്‌സസ് ചെയ്യാനും എടിഎമ്മുകളില്‍ നിന്ന് ഇപിഎഫ്ഒ ഫണ്ട് പിന്‍വലിക്കാനും കഴിയുമെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിങ് സൗകര്യം ലഭ്യമാക്കാനാണ് ആപ്പ് പുറത്തിറക്കുന്നത്. ഇത് മുഴുവന്‍ സിസ്റ്റത്തെയും കേന്ദ്രീകരിക്കുകയും ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയ ലളിതമാക്കുകയും ചെയ്യും. ഇപിഎഫ്ഒ 3.0 വഴി ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ നല്‍കുന്നതിനായി റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്-കേന്ദ്രമന്ത്രി വ്യക്തമാക്കി.

വരിക്കാര്‍ക്ക് അവരുടെ മുഴുവന്‍ പിഎഫ് തുകയും എടിഎം കാര്‍ഡ് ലഭിച്ചാലും പിന്‍വലിക്കാന്‍ സാധിക്കില്ല. പിന്‍വലിക്കലിന് പരിധി വരും. എന്നാല്‍ ഈ പരിധിക്കുള്ളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇപിഎഫ്ഒയുടെ മുന്‍കൂര്‍ അനുമതി വേണ്ടിവരില്ല. നിലവില്‍ പണം പിന്‍വലിക്കുന്നതിന് ഇപിഎഫ്ഒയുടെ അനുമതി ആവശ്യമാണ്.

Content Highlights: epfo atm card and mobile app launch date withdrawal limits

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us