ഇത്ര സിംപിളോ... ലോകത്തെ ഏറ്റവും നേര്‍ത്ത ഫോള്‍ഡബിള്‍ ഫോണുമായി വണ്‍പ്ലസ്

എന്‍5 ആഗോളതലത്തില്‍ വണ്‍പ്ലസ് ഓപ്പണ്‍ 2 എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

dot image

ഫൈന്‍ഡ് എന്‍5 എന്ന ഓപ്പോയുടെ ഫോള്‍ഡബിള്‍ ഫോണ്‍ ആഗോളതലത്തില്‍ വണ്‍പ്ലസ് ഓപ്പണ്‍ 2 എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓപ്പോ ഫൈന്‍ഡ് എന്‍5 ന്റെ ടീസറും വണ്‍പ്ലസ് സിഇഒ പീറ്റ് ലോ പങ്കിട്ടു. ഏറ്റവും നേര്‍ത്ത ഫോള്‍ഡബിള്‍ ഫോണ്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം, വണ്‍പ്ലസ് ഓപ്പണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഫൈന്‍ഡ് എന്‍3, സാംസങ്ങിന്റെയും ഗൂഗിളിന്റെയും ഫോള്‍ഡബിളുകള്‍ക്ക് ശക്തമായ എതിരാളിയായി മാറിയിട്ടുണ്ട്.

ഈ ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷത അതിന്റെ അള്‍ട്രാ-സ്ലിം ഡിസൈനാണ്. തുറക്കുമ്പോള്‍ ഫോണ്‍ 2.6mm യുഎസ്ബി-സി പോര്‍ട്ട് പോലെ നേര്‍ത്തതായി ഉയര്‍ന്ന മര്‍ദ്ദവും ഉയര്‍ന്ന താപനിലയുമുള്ള വാട്ടര്‍ ജെറ്റുകള്‍, താഴ്ന്ന താപനിലയിലുള്ള ജെറ്റുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് IPX9 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ്ങുള്ള ഫൈന്‍ഡ് എന്‍5. എന്നാല്‍, ഇതിന് ഔദ്യോഗിക ഡസ്റ്റ് പ്രൊട്ടക്ഷൻ റേറ്റിങ് ഇല്ല.

വണ്‍പ്ലസ് ഓപ്പണ്‍ 2ല്‍ ഫൈന്‍ഡ് എന്‍5ന്റെ സവിശേഷതകള്‍ നിലനിര്‍ത്തിയാല്‍, അത് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5, പിക്‌സല്‍ ഫോള്‍ഡ് എന്നിവയെ വെല്ലുവിളിച്ചേക്കാം. അടുത്ത മാസം ചൈനയില്‍ ഫൈന്‍ഡ് എന്‍5 ഔദ്യോഗികമായി പുറത്തിറക്കാനാണ് ഓപ്പോ ഒരുങ്ങുന്നത്. ആഗോള പതിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

Content Highlights: oneplus open 2 to be the thinnest foldable phone

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us