ഫുഡ് മാത്രമല്ല ഓര്‍ഡര്‍ ചെയ്ത് 10 മിനിട്ടിനുള്ളില്‍ ഇനി ഫോണും കയ്യിലെത്തും

നോക്കിയ, ഷവോമി ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുകയും പത്തുമിനിറ്റുകള്‍ക്കുള്ളില്‍ സ്വന്തമാക്കുകയും ചെയ്യാം.

dot image

ര്‍ഡര്‍ ചെയ്ത് പത്തുമിനിട്ടിനുള്ളില്‍ ഫോണ്‍ ഇനി കയ്യിലെത്തും. വിശ്വാസമാകുന്നില്ലല്ലേ. തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ അതിവേഗത്തില്‍ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ഡെലിവറി നടത്താന്‍ തയ്യാറെടുക്കുകയാണ് ബ്ലിങ്കിറ്റ് ആപ്പ്.

നിലവില്‍ സ്റ്റോറേജ് ഡിവൈസുകള്‍, ഗെയിംമിങ് കണ്‍സോളുകള്‍, പവര്‍ബാങ്ക്, ചാര്‍ജിങ് ബ്രിക്കുകള്‍, കീ ബോര്‍ഡ്‌സ് എന്നിവ ബ്ലിങ്കിറ്റ് ആപ്പ് വഴി വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ബ്ലിങ്കിറ്റ് വഴി നോക്കിയ, ഷവോമി ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുകയും പത്തുമിനിറ്റുകള്‍ക്കുള്ളില്‍ സ്വന്തമാക്കുകയും ചെയ്യാം.

നിലവില്‍ റെഡ്മി 13 5ജി, റെഡ്മി 14സി, ഐഫോണ്‍ 16, നോക്കിയ 105 എന്നീ ഫോണുകള്‍ ഇതിനകം ബ്ലിങ്കിറ്റ് ആപ്പുകളില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ ഫോണുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഒപ്ഷനും ലഭ്യമാണ്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര ബാങ്കുകള്‍ ആപ്പുമായി സഹകരിക്കുന്നുണ്ട്. താമസിയാതെ കൂടുതല്‍ ഫോണുകളും ബ്രാന്‍ഡുകളും തങ്ങള്‍ ലഭ്യമാക്കുമെന്ന് ബ്ലിങ്കിറ്റ് വ്യക്തമാക്കുന്നു.

Content Highlights: Now You Can Get Nokia And Xiaomi Phones Delivered In 10 Minutes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us