
ആപ്പിളിന്റെ ബജറ്റ് ഫ്രണ്ട്‌ലി ഫോണായ ഐഫോൺ എസ്ഇ 4 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കുറഞ്ഞ ചിലവിൽ ആപ്പിൾ ഫോണുകൾ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ എസ്ഇ സീരിസ് ആപ്പിൾ പുറത്തിറക്കുന്നത്. എന്നാൽ ആപ്പിളിന്റെ ഹൈ-എൻഡ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ചില ഫീച്ചറുകൾ പുതിയ എസ്ഇ 4ൽ ഉണ്ടാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഐഫോണിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഡൈനാമിക് ഐലൻഡിന് പകരം ഐഫോൺ 14ലെ പോലെ എസ്ഇ 4 നോച്ച് ഡിസൈനോടെയാണ് ഐഫോൺ എസ്ഇ 4 പുറത്തിറങ്ങുക. പ്രമുഖ ടെക് റിവ്യൂവറും ഡിസ്‌പ്ലേ അനലിസ്റ്റുമായ റോസ് യംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐഫോൺ 14-ലെ ഡിസൈനിനോട് സാമ്യമുള്ളതായിരിക്കും പുതിയ എസ്ഇ. 6.1 ഇഞ്ച് ഡിസ്‌പ്ലേയും എ17 പ്രോ ചിപ്പുമായിരിക്കും പുതിയ ഫോണിന് ഉണ്ടാവുക. ഇതിന് പുറമെ 8 ജിബി റാമും പുതിയ ഐഫോൺ എസ്ഇ 4 ന് പ്രതീക്ഷിക്കാം. 2025 ഏപ്രിൽ മാസത്തോടെയായിരിക്കും ഐഫോൺ എസ്ഇ 4 പുറത്തിറങ്ങുക.
ആപ്പിൾ ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡി തന്നെയായിരിക്കും പുതിയ ഐഫോൺ എസ്ഇ 4 ലും ഉപയോഗിക്കുക. 48 എംപി കാമറയായിരിക്കും ഫോണിന് ഉണ്ടാവുകയെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. നാൽപ്പതിനായിരം രൂപ മുതലായിരിക്കും പുതിയ ഐഫോൺ എസ്ഇ 4 ന്റെ വില.
Content Highlights: iPhone SE 4 will not have these popular features