![search icon](https://www.reporterlive.com/assets/images/icons/search.png)
യുകെ അടിസ്ഥാനമായുള്ള മൊബൈൽ ഫോൺ കമ്പനി നത്തിങ് അവരുടെ പുതിയ ഫോൺ പുറത്തിറക്കുകയാണ്. നത്തിങ് 3A എന്ന മോഡൽ വരാനിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കുമെന്നാണ് വിവരം. ഈ ഫോണിന്റെ വില, ഫീച്ചറുകൾ, തുടങ്ങിയവയുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കിടിലൻ ഡിസൈനാണ് നത്തിങ് 3Aയുടേത്. ഹൊറിസോണ്ടൽ ആയുള്ള ക്യാമറ സെറ്റപ്പ് ആണ് ഈ ഫോണിനുള്ളത്. പുതിയ ഐഫോണിനുള്ളതു പോലുള്ള ആക്ഷൻ ബട്ടണും നത്തിങ് 3Aയ്ക്കുണ്ട്. ഈ ബട്ടൺ ക്യാമറ ഷട്ടർ ബട്ടണായും, അലേർട്ട് സ്ലൈഡറായും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
മാർച്ച് നാലിനാണ് ഫോൺ ലോഞ്ച് ചെയ്യുക എന്നാണ് വിവരങ്ങൾ. വരാനിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ലോഞ്ച് ചെയ്ത ഉടൻ തന്നെ ഇന്ത്യയിലടക്കം ഫോൺ മാർക്കറ്റിലെത്തിയേക്കുമെന്നും സൂചനയുണ്ട്. ഫോണിന്റെ ഇന്ത്യയിലെ വില 23,999 മുതൽ 25,999 വരെയായിരിക്കുന്നുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ലോഞ്ച് ദിവസം എല്ലാ കാര്യങ്ങളിലും വ്യക്തത വന്നേക്കുമെന്നാണ് സൂചന.
6.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ളേയാണ് ഫോണിനുണ്ടാകുക. സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റ്, എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയായിരിക്കും മറ്റ് പ്രത്യേകതകൾ. ഫോണുകളിലെ ഏറ്റവും ബെസ്റ്റ് ആയ 6000mAh ബാറ്ററി കപ്പാസിറ്റിയാണ് നത്തിങ് 3Aയ്ക്കുള്ളത്. 50എംപി ടെലിഫോട്ടോ ലെൻസിന്റെ ബാക്ക് ക്യാമറ, 32 എംപിയുടെ ഫ്രണ്ട് ക്യാമറ എന്ന കിടിലൻ ഫീച്ചറും ഫോണിലുണ്ട്.
Content Highlights: Nothing 3A with stunning design