![search icon](https://www.reporterlive.com/assets/images/icons/search.png)
ഏറ്റവും വേഗത്തിലുള്ള ഡെലിവറിയെ ചിന്തിക്കാന്‍ പോലും സാധിക്കാത്ത തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് ടോപ്‌മേറ്റ് ഡോട്ട്.ഐഒ പ്ലാറ്റ്‌ഫോം. ഏറ്റവും വേഗത്തില്‍ ഭക്ഷണവും വീട്ടുസാധനങ്ങളും മാത്രമല്ല ടോപ്‌മേറ്റിലൂടെ മനുഷ്യരാണ് തത്സമയം നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പ്ലാറ്റ്‌ഫോം ഉപയോക്താക്കള്‍ക്കായി തത്സമയം വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
കരിയര്‍ ഗൈഡന്‍സ്, സംശയങ്ങള്‍ക്കുള്ള വിശദമായ ഉത്തരം തുടങ്ങി കരിയറുമായി ബന്ധപ്പെട്ട എന്തിനും ടോപ്‌മേറ്റിലൂടെ സഹായം തേടാം. നിങ്ങളെ സഹായിക്കാനായി ഇന്‍ഡസ്ട്രി പ്രൊഫഷണല്‍സ്, വിദഗ്ധര്‍, വലിയ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദഗ്ധ ഉപദേശകര്‍ തുടങ്ങി പ്രഗത്ഭരുടെ ഒരു നിര തന്നെ സജ്ജമാക്കിയിട്ടുണ്ട്. നിത്യവും വൈകീട്ട് ആറ് മുതല്‍ പത്തുവരെ വിദഗ്ധരെ ബന്ധപ്പെടാന്‍ സാധിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഇന്‍സ്റ്റന്റ് പരിഹാരമാണ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ 4.9 സ്റ്റാര്‍ റേറ്റിങ്ങ് നേടിയിട്ടുള്ള പ്ലാറ്റ്‌ഫോമിന് ഒരു മില്യണ്‍ ഉപയോക്താക്കളാണ് ഉള്ളത്. മൂന്നുലക്ഷത്തോളം പ്രൊഫഷണല്‍സും ക്രിയേറ്റര്‍മാരും വിദഗ്ധരും ഈ വലിയ നെറ്റ്വര്‍ക്കിന്റെ ഭാഗമാണ്. വലിയ സ്വീകാര്യതയാണ് പ്ലാറ്റ്‌ഫോമിന് ഉപയോക്താക്കള്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്.
'ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ഇന്‍സ്റ്റമാര്‍ട്ട് എന്നിവയെല്ലാം ഇനി പഴങ്കഥ. കാരണം പത്തുമിനിട്ടില്‍ ഗ്രോസറീസ് അല്ല ഞങ്ങള്‍ ഡെലിവര്‍ ചെയ്യുന്നത്, മനുഷ്യരെയാണ്. നിങ്ങള്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന, നിങ്ങളുടെ സ്വപ്‌നജോലിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന, നിങ്ങളുടെ വളര്‍ച്ചയുടെ പങ്കാളികളാകുന്ന മനുഷ്യരെ.' ടോപ്‌മേറ്റ് മാര്‍ക്കറ്റിങ് ലീഡ് നിമിഷ ചന്ദ പറയുന്നു.
ഇനി ഊഹിച്ചും ഗൂഗിള്‍ സെര്‍ച്ച് ചെയ്തും അവസാനിപ്പിക്കാം. വിദഗ്ധരുടെ സഹായത്തോടെ ഏറ്റവും മികച്ച രീതിയില്‍ തന്നെ കരിയറിന്റെ വളര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തുതുടങ്ങാം. വെറും പത്തുമിനിട്ട് ദൂരത്തില്‍ അവര്‍ നിങ്ങളുടെ വിരല്‍തുമ്പിലുണ്ട്.
Content Highlights: This Indian Startup Promises To 'Deliver' Humans In 10 Minutes