
ഇത്രയുംനാള്‍ നിങ്ങള്‍ കണ്ടിട്ടുള്ള റോബോട്ട് അല്ല ഈ റോബോട്ട്. നമുക്ക് പരിചയമുള്ള യന്ത്രമനുഷ്യനെ ലോഹങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനെ ഇടിച്ചാലും കുത്തിയാലും ഒക്കെ നമ്മുടെ കൈയ്യ് വേദനിക്കും എന്നല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാവില്ല. എന്നാല്‍ യുഎസ് ആസ്ഥാനമാക്കിയുള്ള റോബോട്ടിക്‌സ് കമ്പനിയായ ക്ലോണ്‍ ലോകത്തിലെ ആദ്യത്തെ ബൈപെഡല്‍(ഇരുകാലി) മസ്‌കുലോസ്‌കെലെറ്റല്‍ (പേശി അസ്ഥിര) ആന്‍ഡ്രോയിഡ് ആയ പ്രോട്ടോക്ലോണിന്റെ ഏറ്റവും പുതിയ ഉത്പന്നത്തെ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ പുറത്തിറക്കി. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
'മുഖമില്ലാത്ത, ശരീരഘടനയിൽ കൃത്യതയുള്ള. 200 ഡിഗ്രിയില്‍ കൂടുതല്‍ ചലനശേഷിയുള്ള 1,000ത്തിലധികം മയോഫൈറുകളും , 500 സെന്‍സറുകളും ഉളള ഒരു സിന്തറ്റിക് മനുഷ്യന്‍' എന്നാണ് കമ്പനി റോബോട്ടിനെ വിശേഷിപ്പിച്ചത്.
Protoclone, the world's first bipedal, musculoskeletal android. pic.twitter.com/oIV1yaMSyE
— Clone (@clonerobotics) February 19, 2025
വീഡിയോയില്‍ റോബോട്ട് ഒരു കമ്പിയില്‍ തൂങ്ങി കൈകളും കാലുകളും ചലിപ്പിക്കുന്നുണ്ട്. കൃത്യമ പേശി സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യന്റെ അസ്ഥികൂടത്തെ ആനിമേറ്റ് ചെയ്യുന്ന ഒരു പേശി സംവിധാനമാണ് കമ്പനി റോബോട്ടിൽ ഒരുക്കിയിരിക്കുന്നത്. ഈ റോബോട്ടിന് സിന്തറ്റിക് അവയവ സംവിധാനങ്ങളും ബയോമോര്‍ഫിക് ഡിസൈനും ഉണ്ടെന്നും മനുഷ്യന്റെ അസ്ഥികൂട പേശിനാരുകളേക്കാള്‍ വേഗത്തില്‍ ചുരുങ്ങുന്ന മയോഫൈബറുകളുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഭാരം, പവര്‍ ഡെന്‍സിറ്റി, വേഗത, ബലപ്രയോഗം, ഊര്‍ജ കാര്യക്ഷമത എന്നിവയുടെ ശേഷി കൈവരിക്കാന്‍ കഴിവുള്ള ലോകത്തിലെ ഒരേയൊരു കൃത്രിമ റോബോട്ടാണ് മയോഫൈബര്‍ എന്നാണ് കമ്പനിയുടെ അവകാശവാദം.
റോബോട്ടിനെ കാണിക്കുന്ന കമ്പനിയുടെ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു എക്‌സ് ഉപഭോക്താവ് എഴുതി ' ഒരു ശരാശരി മനുഷ്യന് ഈ റോബോര്‍ട്ടിനെ ഒരു ബാറ്റ് ഉപയോഗിച്ച് കൊല്ലാന്‍ കഴിയുമോ എന്ന് ദയവായി എന്നാട് പറയൂ' …ഈ ചോദ്യത്തിന് മറുപടിയായി ' നിങ്ങള്‍ക്ക് ഇത് ഒരു ഫോര്‍ക്ക് ഉപയോഗിച്ച് കുത്തിനോക്കാം, അതില്‍നിന്ന് രക്തം വാര്‍ന്നുപോകും' എന്നായിരുന്നു കമ്പനിയുടെ സിഇഒ ധനുഷ് റാഡിൻ്റെ അവകാശവാദം.
Content Highlights : Video of muscular synthetic human robot goes viral. The robot is manufactured by a US based robotics company