
നിര്‍മ്മിത ബുദ്ധി ചാറ്റ്‌ബോട്ടുകള്‍ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണെന്ന് തന്നെ പറയാം. നിരവധി ആവശ്യങ്ങള്‍ക്കാണ് ഇന്ന് എഐ ടൂള്‍ ഉപയോഗിക്കപ്പെടുന്നത്. ഓപ്പണ്‍ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ഉപയോഗിച്ച് ജോലിക്ക് അപേക്ഷിച്ചതിനെ കുറിച്ച് പറയുകയാണ് ഒരു യുവാവ്. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്.
തന്റെ സിവിയും ജോലി സംബന്ധമായ വിവരങ്ങളും നല്‍കുകയും, ഓരോ റോളിന്റെയും ആവശ്യകതകള്‍ക്ക് അനുസൃതമായി അപേക്ഷകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു. തുടര്‍ന്ന് ലഭിച്ച റിസല്‍ട്ട് തന്നെ അത്ഭുതപ്പെടുത്തി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് അഭിമുഖങ്ങള്‍ക്കായി വിളിച്ചുവെന്നും, തന്റെ യോഗ്യതയേക്കാള്‍ ഉയര്‍ന്ന പോസ്റ്റുകളിലേക്ക് വരെ ഇന്റര്‍വ്യൂ റിക്വസ്റ്റ് ലഭിച്ചെന്നുമാണ് യുവാവ് പറയുന്നത്.
എന്നാല്‍ അഭിമുഖങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് സാധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഇയാള്‍ കുറിച്ചു. അപേക്ഷകള്‍ ആകര്‍ഷകവും മികച്ചതുമാണ് എന്നാല്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് അസ്വസ്ഥതയും പരിഭ്രാന്തിയും ഉണ്ടാകുമെന്നും ഇയാള്‍ കുറിച്ചു. യുവാവിന്റെ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ജോലി അപേക്ഷകള്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിന്റെ ധാര്‍മ്മികതയെ കുറിച്ച് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. എഐ ഉപയോഗിച്ച് അപേക്ഷകളുണ്ടാക്കുമ്പോള്‍ ഓരോരുത്തരുടെയും യോഗ്യത സംബന്ധിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. നിയമനങ്ങളിലെ ആധികാരികതയും ശ്രദ്ധിക്കേണ്ടതാണെന്നും ഇവര്‍ പറയുന്നു.
Content Highlights: Reddit User Reveals How ChatGPT Got Him Lots Of Job Interviews