
ഐഫോണ്‍ 16, ഐഫോണ്‍ 15 മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി ഫ്‌ളിപ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയ്ല്‍. മാര്‍ച്ച് ഏഴിന് ആരംഭിച്ച സെയ്ല്‍ മാര്‍ച്ച് 13ന് അവസാനിക്കും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 4000 രൂപയുടെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌ചേഞ്ച് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, നോ കോസ്റ്റ് ഇഎംഐ, കൂപ്പണ്‍ ഡിസ്‌കൗണ്ടുകള്‍ എന്നിവയും ലഭിക്കും.
12ജിബി സ്‌റ്റോറേജ് ഉള്ള ഐഫോണ്‍16 68,999 രൂപയ്ക്കാണ് ലഭിക്കുക. ഇതിന്റഎ ലോഞ്ച് പ്രൈസ് 79,900 രൂപയായിരുന്നു. 10,000 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. പുതുതായി ലോഞ്ച് ചെയ്ത ഐഫോണ്‍16ഇ ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെ 55,900 രൂപയ്ക്കാണ് ലഭിക്കുക. ഐഫോണ്‍ 16 പ്ലസ് 78,999 രൂപയ്ക്കും ലഭിക്കും.
1,19,900 രൂപ വിലയുള്ള ഐഫോണ്‍ 16 പ്രോ 1,08,900 രൂപയ്ക്കും ഐഫോണ്‍ 16 പ്രോ മാക്‌സ് 1,31,900 രൂപയ്ക്കും സ്വന്തമാക്കാം. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 14 എന്നിവ യഥാക്രമം 60,999, 64,999, 50,999 രൂപയ്ക്ക് ലഭിക്കും.
Content Highlights: Flipkart Big Saving Days Sale