100 രൂപയുടെ കിടിലന്‍ പ്ലാനുമായി ജിയോ, റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സൗജന്യ OTT സബ്‌സ്‌ക്രിപ്ഷന്‍ 90 ദിവസത്തേക്ക്

ജിയോഹോട്ട്‌സ്റ്റാര്‍ ടിവിയിലോ, മൊബൈലിലോ ഉപയോഗിക്കാം

dot image

ജിയോ ഉപഭോക്താക്കള്‍ക്കായി കിടിലന്‍ റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. വെറും നൂറുരൂപയ്ക്ക് പ്രിപെയ്ഡ് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ജിയോഹോട്ട്‌സ്റ്റാറിന്റെ മാസ-വാര്‍ഷിക പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാതെ ജിയോഹോട്ട്സ്റ്റാര്‍ ഉള്ളടക്കങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. പരസ്യങ്ങളുള്ള ഉള്ളടക്കമായിരിക്കും ഈ പ്ലാനിലുള്ളവര്‍ക്ക് ലഭിക്കുക. 5 ജിബി ഡേറ്റയാണ് നൂറ് രൂപ പ്ലാനിലുണ്ടായിരിക്കുക. ജിയോഹോട്ട്‌സ്റ്റാര്‍ ടിവിയിലോ, മൊബൈലിലോ ഉപയോഗിക്കാം.

നിലവില്‍ ജിയോഹോട്ട്‌സ്റ്റാര്‍ പരസ്യമുള്ള ഉള്ളടക്കത്തോടുകൂടിയ പ്രതിമാസ പ്ലാനിന് 149 രൂപയാണ് ഈടാക്കുന്നത്. അതേസമയം ടോപ് എന്‍ഡ് പ്ലാനിന് 299 രൂപയാണ്. ടോപ് എന്‍ഡ് വാര്‍ഷിക പ്ലാനിന് 1499 രൂപയും.

കൂടുതല്‍ ഡേറ്റ ആവശ്യമുള്ളവര്‍ക്ക് 195 രൂപ മുതലുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ ലഭ്യമാണ്. ക്രിക്കറ്റ് ഡേറ്റ പ്ലാന്‍ എന്ന പേരിലറിയപ്പെടുന്ന പ്ലാന്‍ 15 ജിബി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് നല്‍കുന്നു. വോയ്‌സ്‌കോളുകളും എസ്എംഎസും ആവശ്യമുള്ളവര്‍ക്ക് 949 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കാം. 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ദിവസം 2 ജിബി ഡേറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍ എന്നിവ അടങ്ങുന്നതാണ് ഈ പ്ലാന്‍.

Content Highlights: Reliance Jio's New Rs. 100 Prepaid Plan Bundles Complimentary JioHotstar Subscription

dot image
To advertise here,contact us
dot image