ഇത് കമ്പനി വേറെയാ മോനെ! ഐഫോൺ 16e 'ജനപ്രിയൻ' തന്നെ; റെക്കോർഡ് വിൽപന

ഐഫോൺ 16eയ്ക്ക് ചൈനയിൽ റെക്കോർഡ് വിൽപ്പന

dot image

ആപ്പിളിന്റെ പുതിയ ഐഫോൺ പതിപ്പായ ഐഫോൺ 16eയ്ക്ക് ചൈനയിൽ റെക്കോർഡ് വിൽപ്പന. ചൈനീസ് മാർക്കറ്റിലെ രാജാക്കന്മാരായി പല ആൻഡ്രോയ്ഡ് ഫോണുകളും വിലസുമ്പോഴാണ് ആപ്പിളിന്റെ ഈ മുന്നേറ്റം.

ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം, പിൻതലമുറക്കാരനായ ഐഫോൺ SEയെക്കാളും അറുപത് ശതമാനം അധികമാണ് 16eയുടെ വിൽപ്പന. ഷവോമി, വിവോ, വാവെയ് പോലുളള ചൈനീസ് ഭീമന്മാർ അടക്കിവാഴുന്ന ചൈനീസ് മാർക്കറ്റിലാണ് ഈ നേട്ടം എന്നതാണ് കൗതുകകരം. എന്നാൽ ഈ നിരക്ക് കഴിഞ്ഞ വർഷത്തെ മൊത്തം വിൽപനയെ മറികടക്കാൻ പോലും ഉതകുന്നതല്ല എന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്.

അധികം വൈകാതെതന്നെ 16eയുടെ വിൽപന കുറയുമെന്നും ചൈനീസ് ആൻഡ്രോയ്ഡ് കമ്പനികൾ മുൻപിലേക്ക് വരുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ റെക്കോർഡ് വില്പനയിലൂടെ, ഉത്സവ സീസണുകളിൽ ഉണ്ടായിട്ടുള്ള വിൽപ്പനയിലെ ഇടിവുകൾ മറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ആപ്പിളിന്റെ മൂന്നാം തലമുറ ഐഫോൺ SEയ്ക്ക് പകരമായാണ് ഐഫോൺ 16e ലോഞ്ച് ചെയ്തത്. 59,900 ആണ് ആരംഭവില. എന്നാൽ ഈ വിലയ്ക്ക് 16e യിനെക്കാളും മികച്ച ആൻഡ്രോയ്ഡ് ഫോണുകൾ ലഭിക്കും എന്നത് ആപ്പിളിന് വലിയൊരു തിരിച്ചടിയായിരുന്നു. എന്നാൽ ലോകത്തിന്റെ പല ഭാഗത്തും തരക്കേടില്ലാത്ത വില്പന ഈ ഫോണിന് ഉണ്ടായിരുന്നു.

Content Highlight: Iphone 16e makes record sales at china

dot image
To advertise here,contact us
dot image