90 ദിവസത്തെ ജിയോ ഐപിഎല്‍ സ്‌പെഷ്യല്‍ ഓഫര്‍ ഉടന്‍ അവസാനിക്കും, വേഗം റീചാര്‍ജ് ചെയ്യൂ

ഐപിഎല്ലുമായി ബന്ധപ്പെട്ട് റിലയന്‍സ് അവതരിപ്പിക്കുന്ന പ്രത്യേക ഓഫര്‍ ഇനി കുറച്ച് ദിവസത്തേക്ക് മാത്രം

dot image

ന്ത്യന്‍ പ്രീമിയര്‍ ലീഗിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേക്ഷണ അവകാശം ജിയോ ഹോട്ട് സ്റ്റാറിനാണ് ലഭിച്ചിരിക്കുന്നത്. (IPL) ഐപിഎല്‍ മത്സരങ്ങള്‍ കുറഞ്ഞ ചെലവില്‍ കാണാനുളള സൗകര്യം ജിയോ ഒരുക്കിയിട്ടുണ്ട്. 90 ദിവസത്തേക്ക് ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിട്ടുളളത്.

മൊബൈല്‍ ഫോണിലോ ടെലിവിഷനിലോ 4 K റസല്യൂഷനില്‍ ഐപിഎല്‍ മത്സരങ്ങള്‍ ലൈവായി കാണാന്‍ ഇതിലൂടെ അവസരം ലഭിക്കും. കൂടാതെ ജിയോ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ എന്നീ സേവനങ്ങളുടെ 50 ദിവസത്തെ സൗജന്യ ട്രയലും ആസ്വദിക്കാം. 800 ടെലിവിഷന്‍ ചാനലുകളുടെ ആക്‌സിസ്, 11 ല്‍ അധികം ഒടിടി ആപ്ലിക്കേഷന്‍, പരിധിയില്ലാത്ത വൈഫൈ എന്നിവയാണ് മറ്റ് ഗുണങ്ങള്‍. മാര്‍ച്ച് 17 ന് തുടങ്ങിയ ഓഫര്‍ മാര്‍ച്ച് 31 വരെ മാത്രമാണ് ലഭ്യമാകുന്നത്. മാര്‍ച്ച് 22 ന് ഐപിഎല്‍ മത്സരത്തിന് തുടക്കംകുറിക്കുന്നതോടെ ഈ ഓഫര്‍ ലൈവ് ആകും.

ഓഫര്‍ ലഭിക്കാന്‍ എന്ത് ചെയ്യണം

ജിയോ സിമ്മിന്‍റെ വരിക്കാരായിട്ടുളളവര്‍ക്ക് 299 രൂപയോ അതിന് മുകളിലുള്ള പ്ലാനോ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം. (പ്രതിദിനം കുറഞ്ഞത് 1.5 ജിബി ലഭിക്കുന്ന പ്ലാന്‍ ആയിരിക്കണമെന്ന് മാത്രം). 60008-60008 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ ഓഫറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇനി മാര്‍ച്ച് 17 ന് മുന്‍പ് റീചാര്‍ജ് ചെയ്തിട്ടുള്ളവര്‍ക്ക് 100 രൂപയുടെ ആഡ് ഓണ്‍ പായ്ക്ക് റീചാര്‍ജ് ചെയ്ത് ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം.

Content Highlights :Reliance's special offer related to IPL is only available for a few days now

dot image
To advertise here,contact us
dot image