
നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗൂഗിൾ മാപ്‌സ്. അറിയാത്ത സ്ഥലങ്ങളിലേക്കും മറ്റും പോകുമ്പോൾ നമ്മളെ വഴിതെറ്റിക്കാതെ അങ്ങോട്ടെത്തിക്കുന്നതിൽ മാപ്പിന്റെ പങ്ക് വളരെയധികം വലുതാണ്. മാത്രമല്ല, ഒരു സ്ഥലത്തുള്ള സ്ഥാപനങ്ങൾ, അവയേതായാലും ഗൂഗിൾ മാപ് നമുക്ക് പറഞ്ഞുതരും. അത് ഹോട്ടലുകൾ ആകട്ടെ, പെട്രോൾ പാമ്പുകൾ ആകട്ടെ, കച്ചവട സ്ഥാപനങ്ങൾ ആകട്ടെ, എന്തും മാപ് നമുക്ക് പറഞ്ഞുതരും. ഇത്തരത്തിൽ നമ്മളെല്ലാം അളവറ്റ് വിശ്വസിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്‌സ്.
എന്നാൽ ഈ ഗൂഗിൾ മാപ്പുകളിൽ വ്യാജന്മാർ കയറിക്കൂടിയാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. ചില ആളുകൾ മാപ്പിനെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായി ജനങ്ങൾ ആകെ ദുരിതമനുഭവിക്കുകയാണ്.
സംഭവം ഇങ്ങനെയാണ്. മാപ്പിൽ വ്യാജ സ്ഥാപനങ്ങളും അവരുടെ ലൊക്കേഷനും ചേർത്തുള്ള തട്ടിപ്പാണ് നടക്കുന്നത്. ഇത്തരത്തിൽ പതിനായിരത്തിലേറെ വ്യാജ ലൊക്കേഷനുകൾ ഗൂഗിൾ മാപ്പുകളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വിശ്വാസ്യത വർധിപ്പിക്കുന്നതിനായി തട്ടിപ്പുകാർ സ്ഥിരം നടത്തുന്ന ഒരു രീതിയാണ് ഇതെന്നും, ഗൂഗിൾ ഇതിനെതിരായി പരാതി നൽകിയിട്ടുണ്ട് എന്നുമാണ് റിപ്പോർട്ട്.
അടിയന്തര സാഹചര്യങ്ങളിൽ ആവശ്യം വരുന്ന സേവനങ്ങളുടെ പേരിലാണ് ഇത്തത്തിൽ വ്യാജ ലിസ്റ്റിങ്ങുകൾ ഉണ്ടായിട്ടുള്ളത്. പ്ലംബർമാർ, ടയർ മെക്കാനിക്ക് പോലുള്ളവയുടെ പേരിലാണ് കൂടുതലും ഇവ ഉള്ളത്. അത്യാവശ്യമുള്ള ആളുകൾ ഇവരെ വിളിക്കുമ്പോൾ, അമിതമായ തുക ഈടാക്കുന്നത് ഉൾപ്പെടെയുള്ള രീതികളിലൂടെയാണ് തട്ടിപ്പുകാർ ജനങ്ങളെ പറ്റിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങൾക്ക് 5 സ്റ്റാർ ഓൺലൈൻ റേറ്റിംഗ് വാങ്ങിനൽകാനായി ഏജന്റുമാർ വരെ പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Fake listings at google creates headache