എഐ പണികളയുമോ? അതിജീവിക്കുക ഈ 3 ജോലികള്‍ മാത്രം; ബില്‍ഗേറ്റ്‌സ് പറയുന്നു

എഐയുടെ കടന്നുവരവ് വരും വര്‍ഷങ്ങളില്‍ നിരവധി ജോലികള്‍ ഇല്ലാതാക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു

dot image

എഐ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമോ എന്ന ചര്‍ച്ചയ്ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ് മൈക്രോസോഫ്ഫ്റ്റിന്റെ മുന്‍ സിഇഒ ആയ ബില്‍ ഗേറ്റ്‌സ്. എഐയുടെ കടന്നുവരവ് വരും വര്‍ഷങ്ങളില്‍ നിരവധി ജോലികള്‍ ഇല്ലാതാക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. അതേസമയം മൂന്ന് ജോലികള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ മേഖലകള്‍ ഇതൊക്കെയാണ്.

കോഡിങ്

എഐ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്ന കോഡിങ് മേഖലയാണ് അതിലൊന്ന്. കോഡ് തയ്യാറാക്കുന്നതിലും ചില പ്രോഗ്രാമിങ് ജോലികള്‍ ഓട്ടോമാറ്റ് ചെയ്യുന്നതിലും അക മുന്നേറിയിട്ടുണ്ടെങ്കിലും, സങ്കീര്‍ണ്ണമായ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ കൃത്യത, യുക്തി, പ്രശ്നപരിഹാര കഴിവുകള്‍ എന്നിവ എഐയ്ക്ക് ഇല്ല. ഡീബഗ്ഗ് ചെയ്യുന്നതിനും പരിഷ്‌കരിക്കുന്നതിനും എഐയെ മെച്ചപ്പെടുത്തുന്നതിനും മനുഷ്യ പ്രോഗ്രാമര്‍മാര്‍ അത്യാവശ്യമാണെന്നാണ് ബില്‍ഗേറ്റ്‌സ് പറയുന്നത്. ചാറ്റ് ജിപിടി, കോപിലോട്, ആല്‍ഫകോഡ് പോലുള്ളവയ്ക്ക് കോഡ് എഴുതുന്നതില്‍ സഹായിക്കാന്‍ സാധിക്കുമെങ്കിലും കൃത്യത, പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിനും അപ്രതീക്ഷിത വെല്ലുവിളികളെ നേരിടുന്നതിനും മനുഷ്യ ഇടപെടല്‍ ആവശ്യമാണ്.

ഊര്‍ജ വിദഗ്ധര്‍

ആഗോള ഊര്‍ജ്ജ മേഖല വളരെ സങ്കീര്‍ണ്ണമാണ്, ഫോസില്‍ ഇന്ധനങ്ങള്‍, ആണവോര്‍ജ്ജം, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ആവശ്യം പ്രവചിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുമെങ്കിലും, ഊര്‍ജ്ജ വ്യവസായത്തെ നിര്‍വചിക്കുന്ന സങ്കീര്‍ണ്ണമായ ഭൂപ്രകൃതികള്‍, ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍, പ്രവചനാതീതമായ വിപണി ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ അതിന് സാധിക്കില്ല.

തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും സുസ്ഥിര പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ അല്ലെങ്കില്‍ വിഭവ ക്ഷാമം പോലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും മനുഷ്യ വൈദഗ്ദ്ധ്യം അത്യന്താപേക്ഷിതമാണെന്ന് ഗേറ്റ്‌സ് പറയുന്നു. എഐയില്‍ നിന്ന് വ്യത്യസ്തമായി ഊര്‍ജമേഖലയിലെ വിദഗ്ധര്‍ക്ക് വിമര്‍ശനാത്മകമായി ചിന്തിക്കാനും മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അവരുടെ തീരുമാനങ്ങളില്‍ ധാര്‍മ്മികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ പരിഗണിക്കാനും കഴിയും.

ജീവശാസ്ത്രജ്ഞര്‍

വൈദ്യശാസ്ത്ര ഗവേഷണത്തിലും ശാസ്ത്രീയ കണ്ടെത്തലിലും, മനുഷ്യന്റെ അവബോധവും സര്‍ഗ്ഗാത്മകതയും വിമര്‍ശനാത്മക ചിന്തയം അത്യാവശ്യമാണ്. ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിലും പാറ്റേണുകള്‍ തിരിച്ചറിയുന്നതിലും എഐ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും വിപ്ലവകരമായ അനുമാനങ്ങള്‍ രൂപപ്പെടുത്താനോ, ഗവേഷണത്തില്‍ വലിയ മുന്നേറ്റം നടത്താനോ സാധിക്കില്ല

Content Highlights: AI To Replace Most Jobs? Bill Gates Believes So, Says Only 3 Professions To Remain Safe

dot image
To advertise here,contact us
dot image