'എന്റെ ടീമിന് ഉറങ്ങണം; ജിബിലി ചിത്രങ്ങള്‍ നിര്‍മിക്കുന്നത് ഒന്നുകുറയ്ക്കാമോ?':സാം ആള്‍ട്ട്മാന്‍

പുതിയ അപ്ഡേറ്റ് ആവശ്യപ്പെട്ട് ഉപയോക്താക്കള്‍ തന്റെ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും എല്ലാവരും ശാന്തരാകണമെന്നും സാം ആള്‍ട്ട്മാന്‍ പറഞ്ഞു

dot image

ന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്സാപ്പിലുമുള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ തരംഗമാണ് ജിബിലി. ക്ലാസിക് ബോളിവുഡ് സിനിമകളിലെ രംഗങ്ങള്‍ മുതല്‍ നൊസ്റ്റാള്‍ജിക് മൊമന്റുകള്‍ വരെ ഇപ്പോള്‍ 'ജിബിലിഫൈഡാണ്'. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി-4o പുറത്തിറക്കിയ ഫീച്ചര്‍ അതിവേഗമാണ് ലോകം മുഴുവന്‍ ട്രെന്‍ഡായത്. എന്നാല്‍ ഉപയോക്താക്കളുടെ ജിബിലി ഭ്രമം തന്റെ ജീവനക്കാരുടെ ഉറക്കം കളഞ്ഞുവെന്നാണ് ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍ പറയുന്നത്.

പുതിയ അപ്ഡേറ്റ് ആവശ്യപ്പെട്ട് ഉപയോക്താക്കള്‍ തന്റെ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും എല്ലാവരും ശാന്തരാകണമെന്നും സാം ആള്‍ട്ട്മാന്‍ പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ ഫീച്ചര്‍ ആരംഭിച്ചതുമുതല്‍ സേവനം നിലനിര്‍ത്താനായി തന്റെ ജീവനക്കാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ഡിമാന്‍ഡ് അവിശ്വസനീയമാംവിധം ഉയര്‍ന്നിരിക്കുകയാണെന്നും താന്‍ ഇത്തരമൊരു സംഭവം മുന്‍പ് കണ്ടിട്ടേയില്ലെന്നും സാം ആള്‍ട്ട്മാന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉപയോക്താക്കളുടെ ജിബിലി ഭ്രമം തന്റെ ജിപിയുവിന് (ഗ്രാഫിക് പ്രൊസസിംഗ് യൂണിറ്റ്) പണി തന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആളുകള്‍ ജിബിലി ഫീച്ചര്‍ ഉപയോഗിച്ച് ചിത്രങ്ങളുണ്ടാക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഞങ്ങളുടെ ജിപിയു അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ ഫീച്ചര്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. അധികനാള്‍ ഈ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.- എന്നാണ് സാം ആള്‍ട്ട്മാന്‍ പറഞ്ഞത്.

പ്രശസ്തമായ ജാപ്പനീസ് അനിമേഷന്‍ കമ്പനിയാണ് സ്റ്റുഡിയോ ജിബിലി. അവരുടെ അനിമേഷനുകളും ശക്തമായ കഥകളുമെല്ലാം ലോകപ്രശസ്തമാണ്. ഹയാവോ മിയാസാകി, ഇസായോ ടക്കാഹത എന്നിവരുടെ നേതൃത്വത്തില്‍ 1985-ല്‍ ആരംഭിച്ച സ്റ്റുഡിയോ ജിബിലി സ്പിരിട്ടഡ് എവേ, മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്, ദി വിന്റ് റൈസസ് തുടങ്ങി നിരവധി അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

Content Highlights: ChatGPT’s Ghibli image craze sparks ‘biblical demand’, Sam Altman 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us