പാന്‍കാര്‍ഡിന്റെ പേരിലും തട്ടിപ്പ്, പണം നഷ്ടപ്പെടാന്‍ സാധ്യത; മുന്നറിയിപ്പുമായി എന്‍പിസിഐ

പാന്‍കാര്‍ഡിന്റെ പേരില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

dot image

പാന്‍കാര്‍ഡിന്റെ പേരില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). 2.0 ലേക്ക് പാന്‍ കാര്‍ഡ് അപ്ഗ്രേഡ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി. നിങ്ങളുടെ പാന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍, നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കുക', ഇത്തരത്തിലായിരിക്കും സന്ദേശം വരാന്‍ സാധ്യതയെന്നും എന്‍പിസിഐ അറിയിച്ചു.

പലരും ഈ തട്ടിപ്പില്‍ വീഴുന്നു, സ്വന്തം സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. 'പാന്‍ കാര്‍ഡ് 2.0 അപ്‌ഗ്രേഡ്' ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ വ്യക്തികളുടെ ബാങ്കിങ്, വ്യക്തിഗത വിവരങ്ങള്‍ തേടുന്നതായി എന്‍പിസിഐ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ അറിയിച്ചു.

ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാന്‍ എസ്എംഎസ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ലഭിക്കുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. കൂടാതെ വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോളുകളിലും സന്ദേശങ്ങളിലും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Content Highlights: New scams in pan card money will be lost warning

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us