OTP ചോദിച്ച് വനിതാപൊലീസ്; സ്ത്രീശബ്ദം കേട്ട് OTP നല്‍കി കോളെടുത്തയാള്‍: ഇത് വ്യത്യസ്ത മുന്നറിയിപ്പ്

നിങ്ങള്‍ തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന നമ്പറില്‍ ഉടന്‍ വിളിക്കു

dot image

ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും ഓഫറുണ്ടെന്നും ഒടിപി പറയുമോ എന്നുമൊക്കെ ചോദിച്ചുളള കോളുകള്‍ പറ്റിപ്പാണെന്ന് ഇനിയും മനസിലാക്കാത്തവര്‍ക്കായി വ്യത്യസ്തമായ മുന്‍കരുതല്‍ വീഡിയോയുമായി കേരളാ പൊലീസ്. ആരെങ്കിലും ചോദിച്ചാല്‍ ഈ വിവരങ്ങളൊക്കെ നിങ്ങളും കൊടുക്കുമോ എന്ന് ചോദിച്ചാണ് കേരളാ പൊലീസ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും മാനേജര്‍ക്ക് കൊടുക്കാമെന്നും പൊലീസുകാരന്‍ പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

നിങ്ങളുടെ കാര്‍ഡിന് ഒരു ഓഫര്‍ വന്നിട്ടുണ്ട്. കാര്‍ഡിന്റെ അവസാനത്തെ നാല് നമ്പറുകള്‍ പറയാമോ എന്ന് സ്ത്രീശബ്ദം (പൊലീസുകാരി) ചോദിക്കുമ്പോള്‍ ഫോണ്‍ എടുത്തയാള്‍ നമ്പര്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ഒടിപി ചോദിക്കുമ്പോള്‍ അതും പറഞ്ഞുകൊടുക്കുന്നു. നന്ദി നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഞങ്ങളുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ ട്രാന്‍സ്ഫറായിട്ടുണ്ട് എന്ന് പൊലീസുകാരന്‍ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 'നിങ്ങളുടെ എടിഎം കാര്‍ഡിന്റെയോ ക്രെഡിറ്റ് കാര്‍ഡിന്റെയോ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. അതുപോലെ ഒടിപിയും. അഥവാ നിങ്ങള്‍ തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന നമ്പറില്‍ ഉടന്‍ വിളിക്കുക'- കേരളാ പൊലീസ് പറയുന്നു.

ബാങ്കില്‍ നിന്നാണ് എന്നു പറഞ്ഞ് മാത്രമല്ല, ഒടിപി തട്ടിപ്പ് പല തരത്തിലാണ്. താങ്കള്‍ ഉപയോഗിക്കുന്ന നമ്പര്‍ ഞാന്‍ നേരത്തെ ഉപയോഗിച്ചിരുന്നതാണ്, ഡോക്യുമെന്റ്സിനെല്ലാം ഈ നമ്പറാണ് കൊടുത്തിരിക്കുന്നത്. അത് തിരിച്ചെടുക്കാന്‍ മൊബൈലില്‍ ഇപ്പോള്‍ വരുന്ന ഒടിപി ഒന്നുപറഞ്ഞു തരണം സാര്‍ എന്ന് പറഞ്ഞായിരിക്കാം തട്ടിപ്പുകാര്‍ വിളിക്കുന്നത്. അതല്ലെങ്കില്‍ കൊറിയര്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഒടിപി പറഞ്ഞുതരണമെന്ന് പറഞ്ഞ് വരാം. അതുമല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്തായിരിക്കും തട്ടിപ്പ്. സിബില്‍ സ്‌കോര്‍ പരിശോധിക്കാനായി ഒടിപി ചോദിക്കുന്നത് പണം തട്ടാനാകാം. ഇത്തരം തട്ടിപ്പുകളില്‍ വീണുപോകരുതെന്നും തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ വിളിക്കണമെന്നുമാണ് കേരളാ പൊലീസിന്റെ നിര്‍ദേശം.

Content Highlights: Kerala Police warns about Digital fraud

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us